ഒന്നല്ല, ഒരായിരം കാരണങ്ങളുണ്ട്; ഇന്ത്യയിൽ നിന്ന് യു.എസിലേക്ക് താമസം മാറിയതിന്റെ കാരണങ്ങൾ അക്കമിട്ട് നിരത്തി യുവാവ്
text_fieldsഇന്ത്യയിലെയും വിദേശത്തെയും ജീവിത രീതികളെ താരതമ്യം ചെയ്ത് യുവാവ്. ഇന്ത്യയിൽ നിന്ന് മാറിത്താമസിക്കാൻ തനിക്ക് ആയിരം കാരണങ്ങൾ പറയാനുണ്ടെന്നും യുവാവ് അവകാശപ്പെട്ടു. യു.എസിലാണ് യുവാവ് താമസിക്കുന്നത്.
മലിനീകരണം, അമിത ജോലി ഭാരം, ഭീമമായ കടം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ജീവിതച്ചെലവ് കൂടുതൽ, താഴ്ന്ന വരുമാനം, തൊഴിലില്ലായ്മ എന്നിവയാണ് ഇന്ത്യയിലെ ജീവിതം മടുപ്പിച്ചതെന്നും ഫാക്ച്വൽ അനിൽ ഇൻ ആക്ച്വൽ യു.എസ്'' എന്ന ഇൻസ്റ്റഗ്രാം യൂസർ പറയുന്നത്.
പെട്ടെന്നാണ് പോസ്റ്റ് വൈറലായത്. ചില യൂസർമാർ അനിലിന്റെ നിരീക്ഷണം ശരിവെച്ചപ്പോൾ എതിർത്തവരും ഒരുപാടുണ്ടായി. സാമൂഹിക മാധ്യമങ്ങളിലെ പ്രശ്നങ്ങളും സ്വാതന്ത്ര്യവും സുരക്ഷയും ഇന്ത്യയിൽ പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്ന് അനുകൂലിക്കുന്നവർ വാദിച്ചു.
15 വർഷം യു.എസിൽ താമസിച്ചതിന് ശേഷം ഇപ്പോൾ ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഇവിടത്തെ ആളുകൾ ഒരുപാട് മാറി. അത്കൊണ്ട് ഇതെന്റെ ജൻമനാടായി തോന്നുന്നേയില്ലെന്നാണ് മറ്റൊരു യൂസർ കുറിച്ചത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം സ്ത്രീകളുടെ സുരക്ഷയും സ്വാതന്ത്ര്യവുമാണെന്നും അദ്ദേഹം കുറിച്ചു.
സ്വന്തം നാടിനെ അപമാനിക്കുന്ന ഇത്തരം പോസ്റ്റുകൾ അംഗീകരിക്കാനാവില്ലെന്ന് എതിർക്കുന്നവരും കുറവല്ല. ''സ്വന്തം രാജ്യത്തെ ഇങ്ങനെ അപമാനിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു? ഒരിക്കലും ഇന്ത്യ നിങ്ങളെ ചവിട്ടിപ്പുറത്താക്കില്ല എന്നെങ്കിലും ഓർക്കണ്ടെ. നിങ്ങളെ ഒരിക്കലും ആവശ്യമില്ലാത്ത ഒരു രാജ്യത്തെ കുറിച്ചാണ് പ്രശംസിക്കുന്നത്. അവിടെ കാത്തിരിക്കാൻ നിങ്ങളുടെ കുടുംബമോ മാതാപിതാക്കളോ മറ്റാരുമോ തന്നെയില്ല''-എന്നായിരുന്നു ഒരാളുടെ അഭിപ്രായം. എൻ.ആർ.ഐ കളെ എപ്പോഴും രണ്ടാംകിട പൗരൻമാരായാണ് കണക്കാക്കുന്നത്. അത്തരം രാജ്യങ്ങളിൽ നമ്മൾ വീട്ടുവേലക്കാരെ പോലെ പണിയെടുക്കുന്നു. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം, സാമൂഹിക ഘടന, സാമ്പത്തിക വളർച്ച, കുടുംബ ബന്ധങ്ങൾ എന്നിവയെ ഒക്കെ അവർ സൗകര്യപൂർവം അവഗണിക്കുന്നു-മറ്റൊരു യൂസർ കുറിച്ചു.