Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightഹാരി പോട്ടർ തീമിൽ...

ഹാരി പോട്ടർ തീമിൽ ഹാലോവീൻ ആഘോഷം: ഡംബിൾഡോറായി ജെ.ഡി വാൻസ്, കൂടെ കുഞ്ഞ് ഡോബിയും; ചിത്രങ്ങൾ വൈറൽ

text_fields
bookmark_border
JD Vance
cancel
camera_alt

ജെ.ഡി വാൻസും കുടുംബവും

വാഷിങ്ടൺ: ഇത്തവണത്തെ ഹാലോവീൻ ആഘോഷങ്ങളിൽ സോഷ്യൽ മീഡിയയുടെയും യു.എസ് മാധ്യമങ്ങളുടെയും ശ്രദ്ധ കവർന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും കുടുംബവും. പതിവ് രാഷ്ട്രീയ തിരക്കുകളിൽ നിന്നും ഗൗരവകരമായ ചർച്ചകളിൽ നിന്നും മാറി നിൽക്കാനും കുടുംബത്തോടൊപ്പം സർഗ്ഗാത്മകമായി സമയം ചെലവഴിക്കാനും വാൻസ് കണ്ടെത്തിയ രീതിയാണ് ഇപ്പോൾ വൻതോതിൽ വൈറലായിരിക്കുന്നത്. 'ഹാരി പോട്ടർ' പരമ്പരയിലെ കഥാപാത്രങ്ങളുടെ വേഷത്തിലാണ് വാൻസും കുടുംബവും ഇക്കുറി ഹാലോവീൻ ആഘോഷങ്ങളിൽ തിളങ്ങിയത്.

ഹോഗ്‌വാർട്‌സ് മാന്ത്രിക വിദ്യാലയത്തിലെ എല്ലാവരുടെയും പ്രിയപ്പെട്ട പ്രധാന അധ്യാപകനായ ആൽബസ് ഡംബിൾഡോറിന്റെ വേഷത്തിലാണ് ജെ.ഡി വാൻസ് പ്രത്യക്ഷപ്പെട്ടത്. അതേസമയം, അദ്ദേഹത്തിന്റെ കൈകളിലിരുന്ന കുഞ്ഞുമകനാകട്ടെ ഹാരി പോട്ടർ കഥകളിലെ ഏറ്റവും ജനപ്രിയവും ക്യൂട്ടുമായ കഥാപാത്രങ്ങളിൽ ഒന്നായ 'ഡോബി ദി ഹൗസ് എൽഫ്'ആയി മാറുകയായിരുന്നു. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വാൻസ് തന്നെയാണ് ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയും പങ്കുവെച്ചത്.

മത്തങ്ങകൾ, വർണ്ണവിളക്കുകൾ, ശരത്കാല ഇലകൾ എന്നിവകൊണ്ട് പരമ്പരാഗത രീതിയിൽ അലങ്കരിച്ച വീടിന്റെ പൂമുഖത്തുനിന്നാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. നീളമുള്ള സിൽവർ-ഗ്രേ നിറത്തിലുള്ള വിഗ്ഗും, ഡംബിൾഡോറിന്റെ സിഗ്നേച്ചറായ കൂർത്ത മാന്ത്രിക തൊപ്പിയും, തിളങ്ങുന്ന സിൽവർ ഗൗണും അണിഞ്ഞാണ് വാൻസ് വിഡിയോയിലുള്ളത്. കുഞ്ഞുമകനാകട്ടെ, നീണ്ട വലിയ ചെവികളുള്ള പ്രത്യേക ഡിസൈനിലുള്ള തൊപ്പിയണിഞ്ഞ് വാൻസിന്റെ കൈകളിൽ ഇരിക്കുന്നു. കുഞ്ഞിന്റെ കൗതുകം നിറഞ്ഞ ഭാവം തന്നെയാണ് വിഡിയോയിലെ പ്രധാന ആകർഷണം.

‘ഹായ്, ഞാൻ വൈസ് പ്രസിഡന്റ് ഡംബിൾഡോറാണ്, ഇത് കുഞ്ഞ് ഡോബി ദി എൽഫ് ആണ്. എല്ലാവർക്കും ഹാപ്പി ഹാലോവീൻ ആശംസിക്കുന്നു. സുരക്ഷിതമായി ആഘോഷിക്കൂ, ധാരാളം മിഠായികൾ കഴിക്കൂ, നന്നായി ആസ്വദിക്കൂ’ എന്നായിരുന്നു വാൻസിന്റെ ആശംസ സന്ദേശം. വിഡിയോക്ക് പിന്നാലെ ഭാര്യ ഉഷ വാൻസും മക്കളും ഉൾപ്പെടുന്ന സമ്പൂർണ്ണ കുടുംബചിത്രവും അദ്ദേഹം പങ്കുവെച്ചു.

ഇതിൽ ഒരു മകൻ ഹാരി പോട്ടറിന്റെ ഐക്കണിക് റൗണ്ട് കണ്ണടയും മാന്ത്രികവടിയും കോട്ടുമണിഞ്ഞ് നിൽക്കുമ്പോൾ, മറ്റൊരു കുട്ടി സ്പൈഡർമാൻ വേഷത്തിലാണ് എത്തിയത്. മക്കൾക്ക് ഹാരി പോട്ടർ പരമ്പരയോടുള്ള അടങ്ങാത്ത പ്രേമമാണ് ഇത്തരമൊരു മാന്ത്രിക തീം തെരഞ്ഞെടുക്കാൻ പ്രചോദനമായതെന്ന് വാൻസ് കുറിച്ചു.

‘സെക്കൻഡ് ഫാമിലിയുടെ ഹാപ്പി ഹാലോവീൻ ആശംസകൾ’ എന്ന അടിക്കുറിപ്പോടെയാണ് വാൻസ് ചിത്രം പോസ്റ്റ് ചെയ്തത്. ഒക്ടോബർ 31 വൈകുന്നേരം പോസ്റ്റ് ചെയ്യപ്പെട്ട ചിത്രം നിമിഷങ്ങൾക്കുള്ളിൽ തന്നെ ആഗോളതലത്തിൽ തരംഗമായി. ലക്ഷക്കണക്കിന് ആളുകളാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തിയത്. ഡംബിൾഡോർ വേഷം വാൻസിന് വളരെ ഇണങ്ങുന്നുണ്ടെന്നും, കുട്ടി ഡോബിയുടെ പ്രകടനം അതിമനോഹരമാണെന്നും നിരവധി പേർ കുറിച്ചു. തിരക്കുപിടിച്ച രാഷ്ട്രീയ ജീവിതത്തിനിടയിലും കുട്ടികളുടെ സന്തോഷത്തിന് പ്രാധാന്യം നൽകുന്ന ഒരു നല്ല കുടുംബനാഥനായി വാൻസിനെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ആരാധകർ കമന്റ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:JD Vance Halloween Harry Potter dress Viral Video Family harry potter 
News Summary - JD Vance Goes Dumbledore For Halloween
Next Story