Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right‘എം.എൽ.എക്ക്...

‘എം.എൽ.എക്ക് ദാരിദ്ര്യമാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പാടാണ്’; ജപ്തി ഭീഷണിയുള്ള സി.സി. മുകുന്ദനെതിരെ സന്ദീപ് വാര്യർ

text_fields
bookmark_border
Sandeep Varier, CC Mukundan
cancel

കോഴിക്കോട്: വീടിന്‍റെ ദയനീയാവസ്ഥയും ജപ്തി ഭീഷണിയും സി.പി.ഐ നേതാവും നാട്ടിക എം.എൽ.എയുമായ സി.​സി. മു​കു​ന്ദ​ൻ നേരിടുന്നുവെന്ന മാധ്യമ വാർത്തയോട് പ്രതികരിച്ച് കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ. സാധാരണക്കാരൻ മാസം 20,000 രൂപ വരുമാനത്തിൽ അന്തസായി കുടുംബം നോക്കുന്നുണ്ടെന്നും എന്നിട്ടും കേരളത്തിൽ ഒരു എം.എൽ.എക്ക് ദാരിദ്ര്യമാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പാടാണെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

കേരളത്തിലെ ഒരു നിയമസഭ സാമാജികന് പ്രതിമാസം 70,000 രൂപ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമെല്ലാം ചേർത്ത് ഏതാണ്ട് ഒന്നര ലക്ഷത്തോളം രൂപ ലഭിക്കുന്നുവെന്നാണ് അറിവ്. ഇത്രയും പണം മാസം ലഭിച്ചിട്ടും വീട്ടിലെ പൊട്ടിയ ഓട് പോലും മാറ്റിയിടാൻ കഴിയാത്ത എം.എൽ.എ നാട്ടിലെ തകർന്നു കിടക്കുന്ന റോഡുകൾ എങ്ങനെ നന്നാക്കാനാണ്. അതുകൊണ്ട് മാധ്യമങ്ങൾ ഫാക്ട് ചെക്ക് ചെയ്യാൻ തയാറാവണമെന്നും സന്ദീപ് വാര്യർ എഫ്.ബി. പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിലെ ഒരു നിയമസഭ സാമാജികന് പ്രതിമാസം 70000 രൂപ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങൾ എല്ലാം ചേർത്ത് ഏതാണ്ട് ഒന്നര ലക്ഷത്തോളം രൂപയും ലഭിക്കുന്നു എന്നാണ് അറിവ്. അതിനുപുറമേ 10 ലക്ഷം രൂപ വരെ പലിശയില്ലാത്ത കാർ വായ്പ, 20 ലക്ഷം രൂപ വരെ മിതമായ നിരക്കിൽ ഭവന വായ്പ എന്നിവയും ലഭിക്കുന്നുണ്ട്. കൂടാതെ ഡീസൽ, ഫോൺ, അതിനുപുറമേ ട്രെയിൻ ബസ് യാത്ര ഇതെല്ലാം സർക്കാർ നൽകും. അതിനും പുറമേ ചികിത്സാ ചെലവുകൾ എല്ലാം സർക്കാർ റീ ഇമ്പേഴ്സ്മെൻറ് ചെയ്യും.

ഈ സൗകര്യങ്ങൾ ഒന്നുമില്ലാത്ത കേരളത്തിലെ സാധാരണക്കാരൻ മാസം ഇരുപതിനായിരം രൂപ വരുമാനത്തിൽ അന്തസായി കുടുംബം നോക്കുന്നുണ്ട്. എന്നിട്ടും കേരളത്തിൽ ഒരു എംഎൽഎക്ക് ദാരിദ്ര്യമാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പാടാണ്. അതുകൊണ്ട് മാധ്യമങ്ങൾ ഫാക്ട് ചെക്ക് ചെയ്യാൻ തയ്യാറാവണം.

NB: ഇത്രയും പണം മാസം ലഭിച്ചിട്ടും വീട്ടിലെ പൊട്ടിയ ഓട് പോലും മാറ്റിയിടാൻ കഴിയാത്ത എംഎൽഎ നാട്ടിലെ തകർന്നു കിടക്കുന്ന റോഡുകൾ എങ്ങനെ നന്നാക്കാനാണ്.

ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത് 18 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ബാ​ധ്യ​ത കാ​ര​ണം വീ​ട് ജ​പ്തി​ഭീ​ഷ​ണി​യി​ലാ​ണ് എം.എൽ.എയായ സി.സി. മുകുന്ദൻ. കാ​ല​പ്പ​ഴ​ക്ക​മു​ള്ള വീ​ട് ശ​ക്തി​യാ​യ കാ​റ്റോ മ​ഴ​യോ വ​ന്നാ​ൽ ഇ​ടി​യു​ന്ന നി​ല​യി​ലാ​ണ്. മ​ക​ളു​ടെ വി​വാ​ഹാ​വ​ശ്യ​ത്തി​ന് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ​നി​ന്ന് 10 വ​ർ​ഷം മു​മ്പ് എ​ടു​ത്ത ആ​റു ല​ക്ഷം രൂ​പ വാ​യ്പ​യാ​ണി​പ്പോ​ൾ ഇ​ത്ര​യും വ​ലി​യ കു​ടി​ശ്ശി​ക​യി​ൽ എ​ത്തി​യ​ത്.

പ​ല​ത​വ​ണ ബാ​ങ്ക് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടും അ​ട​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ല. കാ​ർ വാ​ങ്ങാ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച വാ​യ്പ​യു​ടെ തി​രി​ച്ച​ട​വ് മാ​സം 28,000 രൂ​പ​യാ​ണ്. മ​റ്റൊ​രു ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത​തും അ​ട​ക്കേ​ണ്ട​തു​ണ്ട്. എം.​എ​ൽ.​എ എ​ന്ന നി​ല​യി​ൽ ഓ​ണ​റേ​റി​യ​വും ചെ​ത്തു​തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ അ​റ്റ​ൻ​ഡ​റാ​യി ജോ​ലി​ചെ​യ്ത വ​ക​യി​ൽ ല​ഭി​ക്കു​ന്ന ചെ​റി​യ പെ​ൻ​ഷ​നു​മാ​ണ് വ​രു​മാ​നം. മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന ഭാ​ര്യ രാ​ധി​ക മു​കു​ന്ദ​ന് ജോ​ലി​യൊ​ന്നു​മി​ല്ല. ര​ണ്ടു പെ​ൺ​മ​ക്ക​ളാ​ണ്.

വീ​ട്ടി​നു​ള്ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം വ​ഴു​തി വീ​ണ് എം.​എ​ൽ.​എ​ക്ക് കാ​ലി​ന് പ​രി​ക്കേ​ൽക്കുകയും ചെയ്തു. ജ​പ്തി​ഭീ​ഷ​ണി നേ​രി​ടു​ന്ന ത​ന്‍റെ വീ​ടും അ​ഞ്ച​ര സെൻറ് സ്ഥ​ല​വും വി​റ്റ​ശേ​ഷം ര​ണ്ടു സെൻറ് സ്ഥ​ലം മ​റ്റെ​വി​ടെ​യെ​ങ്കി​ലും വാ​ങ്ങി അ​വി​ടെ ഒ​രു മാ​ടം വെ​ച്ചു​കെ​ട്ടി താ​മ​സി​ക്കാനാണ് സി.​സി. മു​കു​ന്ദ​ൻ തീരുമാനിച്ചിട്ടുള്ളത്.

ജപ്തി ഭീഷണി വാർത്തയായതിന് പിന്നാലെ മന്ത്രി കെ. രാജനും മുൻ മന്ത്രി വി.എസ്. സുനിൽകുമാറും ഇന്നലെ സി.സി മുകുന്ദനെ വീട്ടിലെത്തി കണ്ടിരുന്നു. മുകുന്ദനോടൊപ്പം പാർട്ടിയുണ്ടെന്ന് കെ. രാജൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Show Full Article
TAGS:Sandeep Varier CC Mukundan MLA Latest News 
News Summary - Sandeep Varier against CC Mukundan MLA who is under threat of confiscation
Next Story