Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right'ഞാൻ കടക്ക് പുറത്ത്...

'ഞാൻ കടക്ക് പുറത്ത് പറയുമോ എന്ന് ചോദിക്കും, അപ്പൊ സാറ് ഇപ്പോ കേറി വാടാ മക്കളേ എന്ന് പറയണം... വൈറലാകും' - പിണറായിയെ പി.ആർ പറ്റിച്ച പണിയോ? | വിഡിയോ

text_fields
bookmark_border
ഞാൻ കടക്ക് പുറത്ത് പറയുമോ എന്ന് ചോദിക്കും, അപ്പൊ സാറ് ഇപ്പോ കേറി വാടാ മക്കളേ എന്ന് പറയണം... വൈറലാകും - പിണറായിയെ പി.ആർ പറ്റിച്ച പണിയോ? | വിഡിയോ
cancel

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡി‍യ ഇൻഫ്ലുവൻസറായ സുജിത് ഭക്തനുമായി നടത്തിയ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അഭിമുഖത്തിന് മുമ്പ് സുജിത് ഭക്തൻ പിണറായിയോട് സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണിത്. ക്യാമറക്ക് പിന്നിലെ ദൃശ്യങ്ങളിൽ മുഖ്യമന്ത്രിക്ക് പറയാനുള്ള മറുപടി പഠിപ്പിക്കുന്ന സുജിത് ഭക്തനേയും അങ്ങനെ പറയാമെന്ന് സമ്മതിക്കുന്ന പിണറായിയെയുമാണ് കാണാനാവുക. 'ഞാൻ കടക്ക് പുറത്ത് പറയുമോ എന്ന് ചോദിക്കും, അപ്പൊ സാറ് അതൊക്കെ പണ്ടല്ലേ ഇപ്പോ കേറി വാടാ മക്കളേ എന്നാണ് പറയുക എന്ന് ഉത്തരം പറയണം, ആ ഒറ്റ ഡയലോഗ് വൈറലാകും' എന്നാണ് സുജിത് പറയുന്നത്. അത് കേട്ട് അങ്ങനെ പറയാമെന്ന് പിണറായി സമ്മതിക്കുന്നുമുണ്ട്. വീഡിയോ പുറത്തുവന്നതോടെ കോൺഗ്രസിന്‍റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ട്രോളിനായി വ്യാപകമായി പ്രചരപ്പിക്കുന്നുണ്ട്.

പിണറായി വിജയനെ പി.ആർ ഏജൻസികൾ പറ്റിച്ച പണിയാണിതെന്നാണ് സോഷ്യൽ മീഡിയയിലെ പരിഹാസം. എന്നാൽ ആ വീഡിയോ ലീക്ക് ആയതല്ലെന്നും ആ ക്ലിപ്പ് താൻ തന്നെ ചാനലിൽ തന്നെ ഇട്ട വിഡിയോയിൽ നിന്നും ഉള്ള ഭാഗം മാത്രമാണെന്ന് സുജിത് ഭക്തനും ഫേസ്ബുക്കിൽ കുറിച്ചു.

Show Full Article
TAGS:pinaray vijan Sujith Bhakthan viral troll PR stunt Social Media Trolls 
News Summary - "Step in, Children!": Leaked Video Shows Influencer Tutoring CM Pinarayi on Interview Responses; Oppn Hits Out
Next Story