Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right'എമർജൻസി ആണേ...';...

'എമർജൻസി ആണേ...'; ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ അലഞ്ഞ് തിരിഞ്ഞ് കാളകൾ, വിഡിയോ

text_fields
bookmark_border
എമർജൻസി ആണേ...; ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ അലഞ്ഞ് തിരിഞ്ഞ് കാളകൾ, വിഡിയോ
cancel

മഹോബ: ഉത്തർപ്രദേശിലെ മഹോബ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പരിഭാന്ത്രി പരത്തി കാളകൾ. നിരവധി രോഗികളുള്ള വാർഡിൽ കയറിയ രണ്ട് തെരുവ് കാളകൾ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ആശുപത്രിക്കുള്ളിൽ കാളകൾ അലഞ്ഞുതിരിയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

പ്രധാന ഗേറ്റ് വഴി അകത്തുകയറിയ കാളകൾ നേരെ അത്യാഹിത വിഭാഗത്തിലേക്ക് കടക്കുകയായിരുന്നുവെന്നാണ് വിവരം. ആ സമയത്ത് നിരവധി രോഗികൾ വാർഡിലുണ്ടായിരുന്നു. കാളകളെ കണ്ട് രോഗികളും കൂട്ടിരിപ്പുകാരും ഭയന്നു. ചില രോഗികൾ കിടക്കയിൽ നിന്ന് ഇറങ്ങി മാറിയപ്പോൾ കൂട്ടിരിപ്പുകാർ അവരെ സംരക്ഷിക്കുകയായിരുന്നു.


സുഹൃത്തിനെ കാണാൻ ആശുപത്രിയിൽ എത്തിയ ബ്രജ്‌രാജ് സിങ്ങാണ് കാള അത്യാഹിത വിഭാഗത്തിലേക്ക് കയറുന്നത് കണ്ടത്. സംഭവം ശ്രദ്ധയിൽ പെട്ട ഉടനെ ആശുപത്രി ജീവനക്കാർ കാളകളെ പുറത്താക്കാൻ ശ്രമിച്ചു. എന്നാൽ ഒരു കാള പുറത്തേക്ക് പോയെങ്കിലും രണ്ടാമത്തെ കാള വാർഡിൽ തന്നെ തുടർന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് കാളയെ പുറത്താക്കിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അതേസമയം, സംഭവത്തിൽ വലിയ വിമർശനമാണ് ഉയരുന്നത്.

അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾ കിടക്കുന്ന സ്ഥലത്ത് കാള സ്വതന്ത്രമായി നടക്കുന്നതിൽ ബ്രജ്‌രാജ് സിങ് ആശങ്ക പ്രകടിപ്പിച്ചു. കാള ആക്രമിച്ചിരുന്നെങ്കിൽ വാർഡിലുള്ള രോഗികൾക്ക് ഗുരുതരമായ പരിക്കേൽക്കുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാത്രി സമയത്ത് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാർ ഇല്ലാത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു.

തെരുവ് മൃഗങ്ങൾ ആശുപത്രിയിൽ കയറുന്നത് തടയാൻ മികച്ച സുരക്ഷാ ക്രമീകരണങ്ങൾ വേണമെന്നും രോഗികൾക്കും ബന്ധുക്കൾക്കും ഭയമില്ലാതെ ചികിത്സ തേടാൻ കഴിയണമെന്നും ആവശ്യമുയരുന്നുണ്ട്. അതേസമയം, ഈ ജില്ല ആശുപത്രി പരിസരത്ത് തെരുവ് കന്നുകാലികളും നായ്ക്കളും അലഞ്ഞുതിരിയുന്നതിനെക്കുറിച്ച് നാട്ടുകാരും രോഗികളുടെ കൂട്ടിരിപ്പുകാരും നേരത്തെ തന്നെ പരാതികൾ ഉയർത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Uttar Pradesh Stray Bull emergency ward Government hospital Viral Video 
News Summary - Two Stray Bulls Enter Emergency Ward In Uttar Pradesh Government Hospital
Next Story