Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightടെൻഷൻ മാറ്റാൻ പൂച്ച!...

ടെൻഷൻ മാറ്റാൻ പൂച്ച! വൈറലായി അമേരിക്കൻ സ്കൂളിലെ തെറാപ്പി പൂച്ച പൈൻകോൺ

text_fields
bookmark_border
ടെൻഷൻ മാറ്റാൻ പൂച്ച! വൈറലായി അമേരിക്കൻ സ്കൂളിലെ തെറാപ്പി പൂച്ച പൈൻകോൺ
cancel

സ്കൂളിൽ കുട്ടികളുടെ സ്ട്രെസ് അകറ്റുന്നത് കൗൺസിലർ അല്ല, മറിച്ച് മൂന്നര വയസുള്ള ഒരു പൂച്ച! ഞെട്ടേണ്ട അമേരിക്കയിലെ റോഡ് ഐലൻഡിലെ മിഡിൽ സ്കൂളിലാണ് സംഭവം. ഇവിടുത്തെ ഔദ്യോഗിക തെറാപ്പി ക്യാറ്റായ പൈൻകോണിന്റെ വിഡിയോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

സ്കൂളിലെ ചിത്രകല അധ്യാപിക കെയ്‌ലി സ്മിത്തിന്റെ വളർത്തു മൃഗമാണ് പൈൻകോൺ. വളരെ ശാന്തനും മനുഷ്യരോട് പെട്ടെന്ന് ഇണങ്ങുന്നതുമായ പൈൻകോണിന്‍റെ പ്രത്യേക സ്വഭാവം കെയ്‌ലി തിരിച്ചറിഞ്ഞു. വളർത്തു മൃഗങ്ങൾക്ക് മനുഷ്യരുടെ മാനസിക സമ്മർദ്ദം കുറക്കാൻ കഴിയുമെന്ന തിരിച്ചറിവിൽ നിന്നാണ് പൂച്ചയെ സ്കൂളിൽ കൊണ്ടുവരാൻ അവർ തീരുമാനിച്ചത്.

2025 സെപ്റ്റംബറിൽ കെയ്‌ലി ഈ ആശയം പ്രിൻസിപ്പലിനോട് പങ്കുവെച്ചു. തുടക്കത്തിൽ തന്നെ പ്രിൻസിപ്പലിൽ നിന്ന് പൂർണ പിന്തുണ ലഭിച്ചതോടെ സ്കൂൾ അധികൃതരുടെ അനുമതിയും കിട്ടി. ഇതോടെ പൈൻകോണിന്റെ നിയമന നടപടികൾ ആരംഭിച്ചു.

എന്നാൽ സ്കൂളിലെത്താൻ കർശന പരിശീലനമാണ് പൈൻകോൺ പൂർത്തിയാക്കിയത്. ഒരു തെറാപ്പി മൃഗമായുള്ള ഔദ്യോഗിക അംഗീകാരത്തിന് ഓൺലൈൻ കോഴ്സുകൾക്കൊപ്പം കർശനമായ ഫീൽഡ് പരീക്ഷണവും പാസാകണം. തിരക്കേറിയ ഇടങ്ങളിലൂടെ പരിഭ്രാന്തനാകാതെ നടക്കുക, ഉച്ചത്തിലുള്ള ശബ്ദങ്ങൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും ഇടയിൽ ശാന്തനായി തുടരുക തുടങ്ങിയ പരീക്ഷണങ്ങളെല്ലാം മികവോടെ പൂർത്തിയാക്കിയ പൈൻകോൺ 2026 ജനുവരി മുതലാണ് സ്കൂളിൽ വന്ന് തുടങ്ങിയത്.

ആഴ്ചയിൽ മൂന്ന് ദിവസമാണ് കെയ്‌ലിക്കൊപ്പം പൈൻകോൺ സ്കൂളിലെത്തുന്നത്. മാനസിക സമ്മർദ്ദം അനുഭവിക്കുന്നതോ മൂഡ് ഓഫ് ആയിരിക്കുന്നതോ ആയ വിദ്യാർത്ഥികൾ കെയ്‌ലിയുടെ ക്ലാസിലെത്തി പൈൻകോണിനെ തലോടി സമയം ചെലവഴിക്കാറുണ്ട്. ഇത് മൂലം കുട്ടികൾക്ക് വലിയ ആശ്വാസവും പോസിറ്റീവ് വൈബും നൽകാൻ പൈൻകോണിന് കഴിയുന്നുണ്ടെന്ന് അധ്യാപകർ പറയുന്നു. എല്ലാ സ്കൂളുകളിലും ഇത്തരം തെറാപ്പി മൃഗങ്ങൾ വേണമെന്നാണ് വൈറൽ വിഡിയോ കണ്ടവർ അഭിപ്രായപ്പെടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Cats Edu News Schools Mental Health Students 
News Summary - Therapy Cat Relieves Stress
Next Story