Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightപെരുമ്പാമ്പിനെ തിന്ന...

പെരുമ്പാമ്പിനെ തിന്ന കടുവക്ക് പണി കിട്ടി, ആകെ വെപ്രാളം, ഛർദി; സഞ്ചാരികൾ പകർത്തിയ വിഡിയോ വൈറൽ

text_fields
bookmark_border
പെരുമ്പാമ്പിനെ തിന്ന കടുവക്ക് പണി കിട്ടി, ആകെ വെപ്രാളം, ഛർദി; സഞ്ചാരികൾ പകർത്തിയ വിഡിയോ വൈറൽ
cancel

ലഖ്നോ: ഉത്തർപ്രദേശിലെ പിലിഭിത്ത് കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവ പെരുമ്പാമ്പിനെ തിന്നുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിനോദ സഞ്ചാരികളാണ് ദൃശ്യം പകർത്തിയത്. വിഡിയോയിൽ ഒരു കടുവ പെരുമ്പാമ്പിനെ തിന്നുന്നതും പിന്നീട് അത് ഛർദിക്കുന്നതും കാണാം.

റോഡരികിൽ കിടന്ന പാമ്പിനെയാണ് കടുവ ഭക്ഷിച്ചത്. കാലുകൊണ്ട് ആദ്യം പാമ്പിനെ നീക്കി നോക്കുകയും പിന്നീട് ഭക്ഷിക്കുകയായിരുന്നു. പെരുമ്പാമ്പിനെ തിന്ന് കുറച്ച് സമയങ്ങൾക്കുള്ളിൽ തന്നെ കടുവക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഛർദിക്കുകയും ചെയ്തു. വിഡിയോയിൽ കടുവ പാമ്പിനെ തിന്നുന്നത് മാത്രമേ കാണിക്കുന്നുള്ളൂ. പെരുമ്പാമ്പിനെ ആക്രമിച്ച് പിടിച്ചതാണോയെന്ന് വ്യക്തമല്ല.

കടുവയെ വിനോദസഞ്ചാരികൾക്കടുത്ത് കണ്ട വിഷയത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിനായി ഡ്രൈവർമാരുടെയും ഗൈഡുകളുടെയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സി.സി.ടി.വി കാമറകൾ കൃത്യമായി ട്രാക്ക് ചെയ്യാനും വന്യജീവികളെ നിരീക്ഷിക്കാനും കൂടുതൽ നടപടി സ്വീകരിക്കുമെന്ന് കടുവ സംരക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു.

Show Full Article
TAGS:Tiger python Pilibhit Reserve 
News Summary - Tiger Spotted Eating Python In Pilibhit Reserve
Next Story