Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightകൊക്കയിലേക്ക് ചരിഞ്ഞ...

കൊക്കയിലേക്ക് ചരിഞ്ഞ ബസ്, ചാടിയിറങ്ങി യാത്രക്കാർ; ഉത്തരാഖണ്ഡിലുണ്ടായ അപകടത്തിന്‍റെ ദൃശ്യങ്ങൾ വൈറൽ

text_fields
bookmark_border
കൊക്കയിലേക്ക് ചരിഞ്ഞ ബസ്, ചാടിയിറങ്ങി യാത്രക്കാർ; ഉത്തരാഖണ്ഡിൽ നിന്നുള്ള അപകടത്തിന്‍റെ ദൃശ്യങ്ങൾ വൈറൽ
cancel
camera_altഅപകടത്തിൽപ്പെട്ട ബസിൽ നിന്ന് ചാടിയിറങ്ങുന്ന യാത്രക്കാർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞ ബസിൽനിന്ന് യാത്രക്കാർ ചാടിയിറങ്ങി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്. പൗരി ജില്ലയിൽ ഭദാലിഖാലിന് സമീപമാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 30 ഓളം യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായാണ് വിവരം. രണ്ട് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല. ഹിമഗിരി എന്ന ബസാണ് ബുധനാഴ്ച കോട്‌ദ്വാറിൽനിന്ന് പൗരി-ശ്രീനഗറിലേക്ക് പോകുന്നതിനിടെ അപകടത്തിൽപ്പെട്ടത്. അശോക് മംഘായ് എന്നയാളായിരുന്നു ബസിലെ ഡ്രൈവർ.


ബസിന്റെ പ്രഷർ പൈപ്പ് പൊട്ടിയാണ് അപകടമുണ്ടായത്. ഇതോടെ ബസിന് മുന്നോട്ടുപോകാൻ കഴിയാതായി. തുടർന്ന് ചരിഞ്ഞ റോഡിൽനിന്ന് ബസ് നിയന്ത്രണം വിട്ട് ഇടതുവശത്തെ കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇതിനിടെ മരത്തിലിടിച്ച് ബസ് തങ്ങിനിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നാലെ മുഴുവൻ യാത്രക്കാരെയും പുറത്തെത്തിച്ചു. ഇതിനിടെ അപകടകരമായ നിലയിൽ കൊക്കയിലേക്ക് ചരിഞ്ഞുനിന്ന ബസിൽനിന്ന് യാത്രക്കാർ ചാടിയിറങ്ങി രക്ഷപ്പെടുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Uttarakhand Bus Accident Viral Video socialmedia 
News Summary - Passengers Escape Tilting Bus Crash
Next Story