‘ഹെഡ്‌ഗേവാറിന്റെ ഉപദേഷ്ടാവ് മുസ്സോളിനിയെ കാണാൻ പോയത് എന്തിന്? സംഘ്പരിവാറുകാർ തള്ളിപ്പറയാൻ തയാറാണോ?’
text_fieldsകോഴിക്കോട്: ഇസ്രായേൽ പ്രേമികളായ സംഘികളോടും ക്രിസംഘികളോടും മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ് മീഡിയ സെൽ കോഡിനേറ്റർ താരാ ടോജോ അലക്സ്. ഫലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ കാലങ്ങളായ നിലപാടിനെ ബി.ജെ.പിയും സംഘ്പരിവാറും യോജിക്കുന്നുണ്ടോ എന്ന് താരാ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
ജൂതരെ ഉന്മൂലനം ചെയ്യാൻ നിയമം കൊണ്ടുവന്ന മുസ്സോളിനിയെ നേരിൽ കാണാൻ ഹിന്ദു മഹാസഭ നേതാവും ആർ.എസ്.എസ് സ്ഥാപകനുമായ ഹെഡ്‌ഗേവാറിന്‍റെ ഉപദേഷ്ടാവുമായ ബി.എസ്. മൂഞ്ചെ പോയതിനെ തള്ളി പറയാൻ തയാറാണോ എന്നും താരാ എഫ്.ബി പോസ്റ്റിൽ ചോദിച്ചു.
താരാ ടോജോ അലക്സിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
നേരം ഇരുട്ടി വെളുത്തപ്പോൾ ഇസ്രയേൽ പ്രേമികളായ സംഘികളോടും ക്രിസംഘികളോടും മൂന്നെ മൂന്ന് ചോദ്യങ്ങൾ.
ചോദ്യം ഒന്ന്:
1930 - 1945 ഹോളോകോസ്റ്റ് കാലയളവിൽ യൂറോപ്പിൽ മാത്രം 80 ലക്ഷത്തിലധികം ജൂതന്മാരെ പീഡിപ്പിച്ചു കൊന്നൊടുക്കിയ അഡോൾഫ് ഹിറ്റ്ലറിൻ്റെ കൂട്ടാളിയും സന്തതസഹചാരിയും.. ഇറ്റലിയിൽ പതിനായിരക്കണക്കിന് ജൂതരെ ഉന്മൂലനം ചെയ്യാൻ 1938 Italian Racial Laws കൊണ്ട് വരികയും നാസി ജർമ്മനിയുമായി സഖ്യം ചേർന്ന ബെനിറ്റോ മുസ്സോളിനിയേ നേരിട്ട് കണ്ട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും അവരുടെ നാസി ഐഡിയോളജിയും സൈന്യവൽക്കരണവും പഠിക്കാനും 1931ൽ ഹിന്ദു മഹാസഭ നേതാവും ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്‌ഗേവാറിന്റെ ഉപദേഷ്ടാവുമായ ബി.എസ്. മൂഞ്ചെ എന്തിനാണ് പോയത്?
ആ സന്ദർശനം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ അതോ തള്ളി പറയാൻ തയ്യാറാണോ?
ചോദ്യം രണ്ട്:
ആർ.എസ്.എസ് മേധാവി സർസംഘചാലക് എം.എസ്. ഗോൾവാൾക്കർ 1939-ൽ എഴുതിയ 'നമ്മൾ അഥവാ നമ്മുടെ ദേശീയതയുടെ നിർവചനം' എന്ന പുസ്തകത്തിൽ, നാസി ജർമ്മനി വംശീയ വിശുദ്ധി എങ്ങനെ നിലനിർത്തിയെന്ന് അംഗീകരിച്ചു കൊണ്ടും അത് ഹിന്ദു സംസ്കാരം സംരക്ഷിക്കുന്നതിനുള്ള ഒരു മാതൃകയായി നിർദ്ദേശിച്ചു കൊണ്ടും എഴുതിയിട്ടുണ്ട്.
വംശത്തെയും വംശശുദ്ധിയെയും അടിസ്ഥാനമാക്കിയുള്ള ഏകീകൃത ദേശീയ സ്വത്വത്തെക്കുറിച്ചുള്ള ഹിറ്റ്ലറുടെ ആശയത്തെ... അതായത് അസംഖ്യം ജൂതരെ നാസികൾ അതിക്രൂരമായി കൊന്നൊടുക്കുന്നതിനെ
പ്രശംസിച്ചു ഐക്യദാർഢ്യം കൊടുക്കുന്ന... ബിജെപി-സംഘപരിവാവാറിൻ്റെ കാണപ്പെട്ട ദൈവമായ ഗോൾവർക്കറുടെ ഈ നിലപാടുകൾ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?
ചോദ്യം മൂന്ന്:
2025 സെപ്റ്റംബർ 12്ന് "ന്യൂയോർക്ക് പ്രഖ്യാപനം" എന്ന പേരിൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ഒരു പ്രമേയം പാസ്സായി. ഈ പ്രമേയം, പലസ്തീൻ വിഷയത്തിന്റെ സമാധാനപരമായ പരിഹാരത്തിനും രണ്ട് രാജ്യങ്ങളുടെ പരിധിയിൽ സമാധാനപരമായ പരിഹാരത്തിനും പിന്തുണ നൽകുന്നു. ഇന്ത്യ, 142 രാജ്യങ്ങളുമായി ചേർന്ന് ഈ പ്രമേയത്തിന് പിന്തുണ നൽകി.
ഇന്ത്യയുടെ പിന്തുണയുടെ പ്രധാന ഘടകങ്ങൾ ഇവയാണ്:
1) സ്വയംനിർണ്ണയാവകാശം: പലസ്തീൻ ജനതയ്ക്ക് സ്വയംനിർണ്ണയാവകാശം നൽകുക.
2) സമാധാനപരമായ പരിഹാരം: ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന്റെ സമാധാനപരമായ പരിഹാരം പ്രോത്സാഹിപ്പിക്കുക.
3) മാനവിക സഹായം: പലസ്തീൻ പ്രദേശങ്ങളിൽ വികസന സഹായം നൽകുക.
ഇന്ത്യയുടെ കാലാകാലങ്ങളായ ഈ നിലപാടിനോട് ബിജെപി - സംഘപരിവാർ യോജിക്കുന്നുണ്ടോ?!
വളരെ ലളിതമായ മൂന്ന് ചോദ്യങ്ങളാണ്.
ഉത്തരം ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു...,😊