‘എന്നെപ്പോലെ ആരെടാ ഇവിടെ?’; ആദ്യം ഞെട്ടി, കൊമ്പുകൾ തൊട്ടു നോക്കി, നാല് ചുവട് പിന്നോട്ട് വെച്ചു; ഫോട്ടോയിലുള്ള കൊമ്പനെ കണ്ട് ഞെട്ടി യഥാർഥ കൊമ്പൻ -VIDEO
text_fieldsബോർഡിലെ കൊമ്പനെ കണ്ടു ഞെട്ടുന്ന യഥാർത്ഥ കൊമ്പൻ.
ഗൂഡല്ലൂർ: ചുവർചിത്രത്തിലുള്ള കൊമ്പനെ കണ്ട് യഥാർഥ കൊമ്പൻ ഞെട്ടിത്തിരിയുന്ന വിഡിയോ വൈറലാകുന്നു. ചിത്രത്തിനരികിലൂടെ നടന്നുപോകുന്ന ആന ആദ്യം ഞെട്ടുന്നതും പിന്നെ സാവധാനം കൊമ്പുകൾ തൊട്ടു നോക്കുന്നതും വിഡിയോയിൽ കാണാം. യഥാർത്ഥ ആനയല്ലെന്ന് അറിഞ്ഞതോടെ മടങ്ങുകയായിരുന്നു.
മുതുമല തെപ്പക്കാട് മസിനഗുഡി കല്ലട്ടി ഊട്ടി ചുരം റോഡിലെ മസിനഗുഡിക്ക് സമീപമുള്ള വനംവകുപ്പ് ചെക്ക് പോസ്റ്റിന് സമീപത്ത് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡിലെ ആനരൂപത്തെ കണ്ടു യഥാർത്ഥ കൊമ്പൻ ഞെട്ടിയ പടവും വീഡിയോയും വൈറലാകുന്നു. ഇതുവഴി വന്ന ടൂറിസ്റ്റുകളിൽ ആരോ ആണ് വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
റോഡ് മുറിച്ച് കടന്ന ആന നേരെ കടന്നു പോകുമ്പോൾ ആണ് ബോർഡിലെ കൊമ്പനെ ശ്രദ്ധയിൽപ്പെട്ടത്. ആദ്യം ഒന്ന് ഞെട്ടിയാ ആന പിന്നീട് കൊമ്പു ഒക്കെ തൊട്ടു നോക്കുന്നതും സമീപത്ത് നിൽക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്.ഇത് വൈറൽ ആയതോടെ എല്ലാവരും ഷെയർ ചെയ്യുകയാണ്.