Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകൊറിയ മാസ്റ്റേഴ്സ്;...

കൊറിയ മാസ്റ്റേഴ്സ്; അഷ്മിതക്ക് കിരീടം

text_fields
bookmark_border
കൊറിയ മാസ്റ്റേഴ്സ്; അഷ്മിതക്ക് കിരീടം
cancel
camera_alt

കൊ​റി​യ മാ​സ്റ്റേ​ഴ്സ് വ​നി​ത സിം​ഗ്ൾ​സ് കി​രീ​ടം നേ​ടി​യ ഇ​ന്ത്യ​ൻ താ​രം അ​ഷ്മി​ത ചാ​ലി​ഹ

അസാൻ (ദക്ഷിണ കൊറിയ): കൊറിയ മാസ്റ്റേഴ്സ് സൂപ്പർ 300 ബാഡ്മിന്റൺ വനിത സിംഗ്ൾസിൽ ഇന്ത്യയുടെ അഷ്മിത ചാലിഹ ചാമ്പ്യൻ. ആദ്യ ഗെയിം നഷ്ടമായ പോരാട്ടത്തിൽ കരുത്തോടെ തിരിച്ചുവന്ന് എതിരാളി ചൈനയുടെ ഹാൻ ക്വിയാൻ സിയെ തറപറ്റിച്ചാണ് ലോക 50ാം റാങ്കുകാരി കരിയറിലെ ആദ്യ ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർ കിരീടം നേടിയത്. സ്കോർ: 14-21, 21-14, 21-14.

മത്സരം ആരംഭിച്ചപ്പോൾ അഷ്മിത മികച്ച ഫോമിലായിരുന്നു. കൃത്യമായ ഷോട്ടുകളിലൂടെ 9-5 എന്ന നിലയിൽ തുടക്കത്തിൽതന്നെ ലീഡ് നേടി. എന്നാൽ, തിരിച്ചടിച്ച ക്വിയാൻ സി തുടർച്ചയായി അഞ്ച് പോയന്റുകൾ നേടി കളിയിലേക്ക് തിരിച്ചുവന്നു. ആദ്യ ഗെയിം 14-21 എന്ന സ്കോറിന് ക്വിയാൻ സി സ്വന്തമാക്കി. ശക്തമായ തന്ത്രങ്ങളുമായാണ് അഷ്മിത രണ്ടാമത്തെ ഗെയിമിന് ഇറങ്ങിയത്. കോർട്ടിന്റെ ഇരുവശങ്ങളിലേക്കും മനോഹരമായ ക്രോസ്-കോർട്ട് സ്മാഷുകൾ ഉതിർത്ത് ക്വിയാനെ സമ്മർദത്തിലാക്കി. എതിരാളിക്ക് ഒരു അവസരവും നൽകാതെ 21-14 എന്ന സ്കോറിന് രണ്ടാം ഗെയിം പിടിച്ചു അഷ്മിത. നിർണായകമായ മൂന്നാം ഗെയിമിന്റെ തുടക്കത്തിൽ ഇരുവരും ഒപ്പത്തിനൊപ്പം (11-11) മുന്നേറി കടുത്ത പോരാട്ടം കാഴ്ചവെച്ചു. എന്നാൽ, കൃത്യമായ പ്ലേസിങ്ങിലൂടെ അഷ്മിത മത്സരത്തിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുത്തു. ഒടുവിൽ ക്വിയാൻ സിയുടെ റിട്ടേൺ ഷോട്ട് കോർട്ടിന് പുറത്തേക്ക് പോയതോടെ 21-14 എന്ന സ്കോറിന് ഗെയിമും ചരിത്ര കിരീടവും അഷ്മിത സ്വന്തമാക്കി.

Show Full Article
TAGS:badminton Gold Ashmita Chaliha Korea Masters 
News Summary - Ashmita Chaliha Wins Korea Masters Title
Next Story