Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_right‘ബാഡ്മിന്റൺ നിങ്ങളെ...

‘ബാഡ്മിന്റൺ നിങ്ങളെ മിസ് ചെയ്യും; ഞാനും’; മരിന്റെ വിരമിക്കലിൽ സിന്ധുവിന്റെ വൈകാരിക കുറിപ്പ്

text_fields
bookmark_border
‘ബാഡ്മിന്റൺ നിങ്ങളെ മിസ് ചെയ്യും; ഞാനും’; മരിന്റെ വിരമിക്കലിൽ സിന്ധുവിന്റെ വൈകാരിക കുറിപ്പ്
cancel
camera_alt

പി.​വി. സി​ന്ധു​വും ക​രോ​ലി​ന മ​രി​നും. സി​ന്ധു എ​ക്സ് കു​റി​പ്പി​നൊ​പ്പം പ​ങ്കു​വെ​ച്ച ചിത്രം

ന്യൂഡൽഹി: കഴിഞ്ഞ 10-12 വർഷങ്ങൾക്കിടെ ലോക ബാഡ്മിന്റണിലെ ഏറെ ശ്രദ്ധിക്കപ്പെട്ട പോരാളികളായിരുന്നു സ്പെയിനിന്റെ കരോലിന മരിനും ഇന്ത്യയുടെ പി.വി. സിന്ധുവും. നിരന്തര പരിക്കിനെ തുടർന്ന് 32കാരിയായ മരിൻ കഴിഞ്ഞദിവസം ബാഡ്മിന്റൺ കോർട്ടിൽനിന്ന് വിടവാങ്ങൽ പ്രഖ്യാപിച്ചു. ഇതറിഞ്ഞപ്പോൾ പി.വി. സിന്ധു എക്സിൽ പങ്കുവെച്ച വൈകാരിക കുറിപ്പിൽനിന്ന്:

‘‘ചില എതിരാളികൾ നിങ്ങളുടെ യാത്രയുടെ ഭാഗമായിരിക്കും. കരോലിന അതിലൊരാളാണ്. 15-16 വയസ്സുള്ള ആദ്യമായി പരസ്പരം പോരടിച്ച നമ്മൾ പിന്നീടെത്ര തവണ ഏറ്റുമുട്ടി. കോർട്ടിൽ താങ്കളുടെ ആവേശവും ശബ്ദവും തന്ത്രങ്ങളുമെല്ലാം എനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, താങ്കളുടെ കഴിവും വേഗവും പോരാട്ടമികവും ആർക്കും പിന്നിലായിരുന്നില്ല. എന്നാൽ, കോർട്ടിന് പുറത്ത് നമ്മൾ മികച്ച ബന്ധം നിലനിർത്തി. എല്ലാ പോരാട്ടങ്ങൾക്കും പാഠങ്ങൾക്കും എല്ലാറ്റിനുമുപരി സൗഹൃദത്തിനും നന്ദി. സന്തോഷകരമായ വിരമിക്കൽ ആശംസിക്കുക്കുന്നു. ബാഡ്മിന്റൺ നിങ്ങളെ മിസ് ചെയ്യും; ഞാനും’’ -സിന്ധു എക്സിൽ കുറിച്ചു.

Show Full Article
TAGS:badminton PV Sindu carolina marin Latest News retirement 
News Summary - 'Badminton will miss you; so will I'; Sindhu's emotional note on Marin's retirement
Next Story