ഇന്ത്യ ഓപൺ: സിന്ധു, കിരൺ ക്വാർട്ടറിൽ
text_fieldsന്യൂഡൽഹി: ഇന്ത്യ ഓപൺ ബാഡ്മിന്റൺ ടൂർണമെന്റിൽ പി.വി. സിന്ധുവും മലയാളി താരം കിരൺ ജോർജും സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
വനിത സിംഗ്ൾസിൽ ജപ്പാന്റെ മനാമി സുയ്സുവിനെ 21-15, 21-13 സ്കോറിന് തോൽപിച്ചാണ് സിന്ധു കടന്നത്. പുരുഷ സിംഗ്ൾസിൽ ഫ്രാൻസിന്റെ അലക്സ് ലാനിയറിനെ 22 -20, 21 -13ന് വീഴ്ത്തി കിരണും മുന്നേറി.
പുരുഷ ഡബ്ൾസ് മുൻ ജേതാക്കളായ സാത്വിക് -ചിരാഗ് ജോടി ജപ്പാന്റെ കെന്യ മിത്സുഹാഷി -ഹിരോകി ഒകാമുറ സഖ്യത്തെ 20-22, 21-14, 21-16 സ്കോറിനാണ് മറികടന്നത്. മിക്സഡ് ഡബ്ൾസിൽ തനിഷ ക്രാസ്റ്റോ -ധ്രുവ് കപില, അഷിത് സൂര്യ -അമൃത പ്രമുതേഷ് ജോടികൾ രണ്ടാം റൗണ്ടിൽ വീണു. വനിത ഡബ്ൾസിൽ അശ്വിനി പൊന്നപ്പ-തനിഷ ക്രാസ്റ്റോ, ഋതുപർണ പാണ്ഡ-ശ്വേതപർണ പാണ്ഡ സഖ്യങ്ങളുടെ പോരാട്ടവും അവസാനിച്ചു.