Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightദക്ഷിണാഫ്രിക്കൻ...

ദക്ഷിണാഫ്രിക്കൻ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി മലയാളി ഖദീജ നിസ

text_fields
bookmark_border
ദക്ഷിണാഫ്രിക്കൻ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി മലയാളി ഖദീജ നിസ
cancel
camera_alt

ദക്ഷിണാഫ്രിക്കൻ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ് അണ്ടര്‍ 19 വനിതാ സിംഗിള്‍സിൽ സ്വർണം നേടിയ ഖദീജ നിസ

റിയാദ്: ദക്ഷിണാഫ്രിക്കൻ ഇന്‍റര്‍നാഷനല്‍ 2024 ബാഡ്മിന്‍റണ്‍ വനിതാ സിംഗിള്‍സ് അണ്ടര്‍ 19 മത്സരത്തില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച മലയാളി താരം ഖദീജ നിസക്ക് സ്വര്‍ണം. മിക്‌സഡ് ഡബിള്‍സിൽ സൗദിക്കായി ഖദീജ നിസ-യാസീൻ സഖ്യം വെള്ളി മെഡലും നേടി.

നേരത്തെ സീനിയര്‍ വിഭാഗത്തില്‍ ഖദീജ വെങ്കലം നേടിയിരുന്നു. കേപ് ടൗണില്‍ നവംബർ 27 മുതൽ ഡിസംബർ നാല് വരെ നടന്ന ഇന്‍റർനാഷനൽ സീനിയർ ആൻഡ് ജൂനിയർ ബാഡ്മിന്‍റൺ ടൂർണമെന്‍റിലാണ് കോഴിക്കോട് കൊടുവള്ളി സ്വദേശിനിയായ ഖദീജയുടെ മെഡൽ നേട്ടം. വനിതാ സിംഗിള്‍സ് അണ്ടര്‍ 19 ഫൈനലില്‍ മൗറീഷ്യസ് താരം എൽസാ ഹൗ ഹോങ്ങിനെ 21-16, 21-15 പോയിൻറുകള്‍ക്ക് തോൽപിച്ച് ആധികാരിക ജയത്തോടെയാണ് ഖദീജ സ്വര്‍ണം അണിഞ്ഞത്.

മിക്‌സഡ് ഡബ്ള്‍സിൽ സൗദിയിൽ വെള്ളി മെഡൽ നേടിയ ഖദീജ നിസ-യാസീൻ സഖ്യം

സൗദി ദേശീയ ഗെയിംസിൽ ഹാട്രിക് സ്വർണ മെഡൽ ജേതാവായ ഖദീജ അന്താരാഷ്ട്ര മത്സരങ്ങളിൽ സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്ന താരമാണ്. ബാഡ്മിന്‍റൺ ലോക റാങ്കിങ്ങിൽ സൗദിയിൽനിന്ന് ഒന്നാം റാങ്കിലുള്ള ഖദീജ റിയാദിൽ പ്രവാസിയായ കൊടുവള്ളി കൂടത്തിങ്കൽ ലത്തീഫ് കോട്ടുരിന്‍റെയും ഷാനിദയുടേയും മൂന്നാമത്തെ മകളായി സൗദിയിലാണ് ജനിച്ചത്. റിയാദിലെ സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഉപരിപഠന വിദ്യാർഥിയാണ്.

Show Full Article
TAGS:Khadija Nisa South African Badminton Championship 
News Summary - Malayali Khadija Nisa won gold in the South African Badminton Championship
Next Story