Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2023 7:34 AM GMT Updated On
date_range 2023-03-25T13:04:16+05:30സാത്വിക്- ചിരാഗ് സഖ്യം സ്വിസ് ഓപൺ സെമിയിൽ
text_fieldsഡബ്ൾസിൽ ഇന്ത്യൻ സ്വപ്നങ്ങൾ ഏറെ ഉയരത്തിൽ നിർത്തി സാത്വിക് സായിരാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം സ്വിസ് ഓപൻ സെമിയിൽ. ഡെന്മാർക് ജോഡികളായ ജെപ്പി ബേ- ലാസ് മോൽഹീഡ് എന്നിവരെയാണ് 54 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 15-21, 21-11, 21-14ന് വീഴ്ത്തിയത്.
പി.വി സിന്ധു, ലക്ഷ്യ സെൻ അടക്കം പ്രമുഖരെല്ലാം മടങ്ങിയതോടെ അവശേഷിക്കുന്ന ഇന്ത്യൻ സാന്നിധ്യമാണ് ഇരുവരും. അഞ്ചാം സീഡായിരുന്ന എച്ച്.എസ് പ്രണോയ് രണ്ടാം റൗണ്ടിൽ മടങ്ങി. നേരത്തെ ഓൾ ഇംഗ്ലണ്ട് ഓപണിൽ ഇരുവരും നേരത്തെ മടങ്ങിയിരുന്നു.
Next Story