Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസിംഗപ്പൂർ ഓപൺ:...

സിംഗപ്പൂർ ഓപൺ: സാത്വിക്-ചിരാഗ് സഖ്യം ക്വാർട്ടറിൽ

text_fields
bookmark_border
സിംഗപ്പൂർ ഓപൺ: സാത്വിക്-ചിരാഗ് സഖ്യം ക്വാർട്ടറിൽ
cancel

സിംഗപ്പൂർ: ഇന്ത്യയുടെ ഒന്നാം നമ്പർ ജോടിയായ സാത്വിക് സായിരാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സിംഗപ്പൂർ ഓപൺ ബാഡ്മിന്റൺ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പുരുഷ ഡബ്ൾസ് മത്സരത്തിൽ ഇന്തോനേഷ്യയുടെ സബ്ർ കര്യാമൻ ഗുതാമ-മുഹമ്മദ് റെസ ഇസ്ഫഹാനി കൂട്ടുകെട്ടിനെയാണ് സാത്വികും ചിരാഗും ചേർന്ന് തോൽപിച്ചത്. സ്കോർ: 19-21, 21-16, 21-19.

മലേഷ്യയുടെ ഗൊഹ് സെ ഫെയ്-നൂർ ഇസ്സുദ്ദീൻ സഖ്യമാണ് ക്വാർട്ടറിലെ എതിരാളികൾ. മുൻ ലോക ചാമ്പ്യൻ പി.വി. സിന്ധുവും മലയാളി താരം എച്ച്.എസ്. പ്രണോയിയും പുറത്തായി. വനിത സിംഗ്ൾസ് രണ്ടാം റൗണ്ടിൽ ചൈനയുടെ ചെൻ യുഫേയിയോട് 9-21, 21-18, 16-21നാണ് സിന്ധു തോറ്റത്. പ്രണോയിയെ ഫ്രാൻസിന്റെ ക്രിസ്റ്റോ പൊപോവ് 16-21, 14-21ന് പുരുഷ സിംഗ്ൾസ് പ്രീക്വാർട്ടറിൽ വീഴ്ത്തി.

മലയാളി ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും ചേർന്ന സഖ്യം വനിത ഡബ്ൾസ് രണ്ടാം റൗണ്ടിലും മടങ്ങി. ചൈനയുടെ ജിയ യി ഫാൻ-ഷാങ് ഷു സിയാൻ ജോടിയോട് 8-21, 10-21നാണ് ഇവർ പരാജയം രുചിച്ചത്.

Show Full Article
TAGS:Singapore Open Sports News 
News Summary - Satwik-Chirag through to Singapore Open 2025 quarterfinals
Next Story