Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2026 1:40 AM GMT Updated On
date_range 30 July 2026 1:40 AM GMTതായ്പേയ് ഓപൺ; പ്രണോയ്, കിരൺ രണ്ടാം റൗണ്ടിൽ
text_fieldscamera_alt
എച്ച്.എസ്. പ്രണോയ്
തായ്പേയ് സിറ്റി: മലയാളി താരങ്ങളായ എച്ച്.എസ്. പ്രണോയിയും കിരൺ ജോർജും തായ്പേയ് ഓപൺ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ കടന്നു. ഏഴാം സീഡായ പ്രണോയ് 21-11, 21-14ന് ജപ്പാന്റെ മിനോരു കോഗയെയാണ് തോൽപിച്ചത്. ഇന്ത്യൻ താരം മിഥുൻ മഞ്ജുനാഥിനെ 21-18 21-4ന് പരാജയപ്പെടുത്തിയ ഹോങ്കോങ്ങിന്റെ ജെയ്സൺ ഗുണവാനാണ് രണ്ടാം റൗണ്ടിൽ മലയാളി താരത്തിന്റെ എതിരാളി. കിരൺ ജോർജ് 21-10 21-1ന് തായ്പേയിയുടെ വാങ് പോ വെയ്നെയാണ് തോൽപിച്ചത്. എട്ടാം സീഡ് ദക്ഷിണ കൊറിയയുടെ ജിയോൻ ഹയൂക് ജിനിനെ 21-12 21-15ന് തോൽപിച്ച ഇന്ത്യയുടെ തരുൺ മന്നെപ്പള്ളിയെയാണ് അടുത്ത റൗണ്ടിൽ കിരൺ ജോർജിന് നേരിടേണ്ടത്.
Next Story


