Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right90 പന്തിൽ 190 റണ്‍സ് ;...

90 പന്തിൽ 190 റണ്‍സ് ; വീണ്ടും കൈയ്യടി നേടി വണ്ടർകിഡ്

text_fields
bookmark_border
90 പന്തിൽ 190 റണ്‍സ് ; വീണ്ടും കൈയ്യടി നേടി വണ്ടർകിഡ്
cancel

ബംഗളൂരു: ഐ.പി.എല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ വീണ്ടും കൈയ്യടി നേടി പതിനാലുകാരന്‍ വൈഭവ് സൂര്യവംശി. അണ്ടര്‍ 19 ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ സംഘടിപ്പിച്ച പരിശീലന മത്സരത്തിലാണ് വെടിക്കെട്ട് ബാറ്റിങ് മികവോടെ താരം വീണ്ടും ആരാധക ഹൃദയം കവർന്നത്. 90 പന്തുകള്‍ നേരിട്ട താരം 190 റണ്‍സെടുത്തു.

ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടാനിരിക്കുകയാണ്. ജൂണ്‍ 24ന് ആരംഭിക്കുന്ന പര്യടനത്തില്‍ 5 ഏകദിനങ്ങളും 2 ദ്വിദിന മത്സരങ്ങളുമുണ്ട്. മുംബൈ സ്വദേശിയും ഐ.പി.എലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണിങ് ബാറ്ററുമായ ആയുഷ് മാത്രെ നയിക്കുന്ന ടീമില്‍ മലയാളി ലെഗ് സ്പിന്നര്‍ മുഹമ്മദ് ഇനാനും ഇടംപിടിച്ചിരുന്നു.

Show Full Article
TAGS:Vaibhav Suryavanshi Cricket News India cricket 
News Summary - 190 runs in 90 balls; Wonderkid wins applause again
Next Story