ഏഷ്യാകപ്പ്: ആദ്യ ഓവറിൽ തിരിച്ചടി; പിടിച്ചു നിന്ന പാകിസ്താന് 160 റൺസ്
text_fieldsമുഹമ്മദ് ഹാരിസ്
ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ആദ്യമത്സരത്തിനിറങ്ങിയ പാകിസ്താൻ ഒമാനെതിരെ 160 റൺസെടുത്തു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് ഹാരിസിന്റെ (66) വെടിക്കെട്ട് ഇന്നിങ്സ് മികവിലാണ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 160ലെത്തിയത്.
ആദ്യഓവറിൽ തന്നെ ഓപണർ സൈയിം അയുബിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയാണ് ഒമാൻ കളി ആരംഭിച്ചതെങ്കിലും രണ്ടാം വിക്കറ്റിൽ ഓപണർ സബിഷ്സാദ ഫർഹാന്റെ (29)മികവിൽ മുഹമ്മദ് ഹാരിസ് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 43 പന്തിൽ ഏഴ് ബൗണ്ടറിയും മൂന്ന് സിക്സറും പറത്തിയാണ് മുഹമ്മദ് ഹാരിസ് ടീമിനെ തകർച്ചയിൽ നിന്നും കരകയറ്റിയത്.
ഫഖർ സമാൻ (23 നോട്ടൗട്ട്) പുറത്താകാതെ നിന്നു. ക്യാപ്റ്റൻ സൽമാൻ ആഗ (0) നേരിട്ട ആദ്യ പന്തിൽമടങ്ങി. ഹസൻ നവാസ് (9), മുഹമ്മദ് നവാസ് (19), ഫഹീം അഷ്റഫ് (8) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്താന് നഷ്ടമായത്. ഒമാന്റെ ഷാ ഫൈസൽ, ആമിർ കലീം എന്നിവർ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.