ആസ്ട്രേലിയ-വിൻഡീസ് ടി-20; നാലാം മത്സരത്തിലും കംഗാരുക്കൾക്ക് ജയം
text_fieldsവിൻഡീസിനെതിരായ നാലാം ടി-20 യിലും ആസ്ട്രേലിയക്ക് ജയം. പരമ്പരയിലെ നാലം മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് കംഗാരുക്കൾ കരീബിയൻ സംഘത്തെ തകർത്തത്. വിൻഡീസ് ഉയർത്തിയ 205 റൺസെന്ന വിജയലക്ഷ്യം നാല് പന്തുകൾ ബാക്കി നിൽക്കെ മിച്ചൽ മാർഷും സംഘവും മറികടന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് നേരെത്തെ തന്നെ ഉറപ്പാക്കിയിരുന്നു.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടി. 38 റൺസ് നേടിയ റുഥർഫോർഡിന്റേയും 28 റൺസ് വീതം നേടിയ റൊമാരിയോ ഷെഫേർഡിന്റേയും റോവ്മാൻ പവലിന്റേയും മികവിലാണ് വിൻഡീസ് ടോട്ടൽ 200 കടന്നത്. എന്നാൽ മറുപടിങ്ങിനിറങ്ങിയ ഓസീസും അതേ നാണയത്തിൽ തിരിച്ചടിച്ചു.അർധ സെഞ്ച്വുറി നേടിയ കാമറൂൺ ഗ്രീനും ഇംഗ്ലിസും വിൻഡീസ് ബൗളർമാരെ പലതവണ ബൗണ്ടറി കടത്തി. മാർഷിനൊപ്പം ഓപ്പണറായി ക്രീസിലെത്തിയ ഗ്ലെൻ മാക്സവെൽ തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. 18 പന്തിൽ നിന്ന് ആറ് സിക്സും ഒരു ഫോറും സഹിതം 47 റൺസടിച്ചാണ് താരം കളം വിട്ടത്.
പരമ്പരയിൽ 4-0 ന് മുന്നിലുള്ള ആസ്ട്രേലിയക്കെതിരെയുള്ള അടുത്ത മത്സരം വിൻഡീസിന് അഭിമാന പോരാട്ടമാണ്.