ശ്രേയസും കിഷനും തിരിച്ചെത്തി! ഋഷഭ് പന്തിന് അപ്ഗ്രേഡ്; ബി.സി.സി.ഐ കരാർ ഇങ്ങനെ
text_fields2024-25 വർഷത്തേക്കുള്ള ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ കേന്ദ്ര കരാറുകൾ പുറത്തുവിട്ട് ബിസിസിഐ. 2024 ഒക്ടോബർ 1 മുതൽ 2025 സെപ്റ്റംബർ 30 വരെ ഇത് പ്രാബല്യത്തിലുള്ള കരാറാണ് ബി.സി.സി.ഐ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം വെസ്റ്റ് ഇൻഡീസിൽ നടന്ന ട്വന്‍റി-20 ലോകകപ്പ് വിജയത്തിന് ശേഷം അന്താരാഷ്ട്ര ട്വന്‍റി-20 മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും ഇന്ത്യയുടെ മാർക്വീ കളിക്കാരായ ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവർ എ+ ഗ്രേഡ് കരാറുകൾ നിലനിർത്തിയിട്ടുണ്ട്. ഇവരോടൊപ്പം സൂപ്പർതാരവും മൂന്ന് ഫോർമാറ്റിലും പേസ് കുന്തമുനയായ ജസ്പ്രീത് ബുംറക്കും എ പ്ലസ് ഗ്രേഡാണുള്ളത്.
അതേസമയം, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരെയും കേന്ദ്ര കരാറുകളിൽ ബി.സി.സിഐ തിരിച്ചെടുത്തു. 34 താരങ്ങളയാണ് ബി.സി.സി.ഐ കരാറിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ പട്ടികയിൽ നിന്ന് ഏതാനും ആഭ്യന്തര മത്സരങ്ങൾ ഒഴിവാക്കിയതിന്റെ പേരിൽ ഒഴിവാക്കപ്പെട്ടതിന് ശേഷമാണ് അയ്യരു (ഗ്രേഡ് ബി), കിഷനും (ഗ്രേഡ് സി) വീണ്ടും കേന്ദ്ര കരാറുകൾ നേടുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച യുവതാരങ്ങളായ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി, പേസർ ഹർഷിത് റാണ, ആക്രമണാത്മക ഇടംകൈയ്യൻ അഭിഷേക് ശർമ്മ, 'മിസ്റ്ററി സ്പിന്നർ' വരുൺ ചക്രവർത്തി എന്നിവർക്ക് ബി.സി.സി.ഐയുടെ ആദ്യ സെൻട്രൽ കോൺട്രാക്റ്റുകൾ ലഭിച്ചു, അവരെ സി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണ് ഗ്രേഡ് സി കരാറാണുള്ളത്.