Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രിസ് ഗെയിൽ...

ക്രിസ് ഗെയിൽ പുതുപ്പള്ളിയിലേക്ക്; പ്രഖ്യാപനവുമായി ചാണ്ടി ഉമ്മൻ

text_fields
bookmark_border
ക്രിസ് ഗെയിൽ പുതുപ്പള്ളിയിലേക്ക്; പ്രഖ്യാപനവുമായി ചാണ്ടി ഉമ്മൻ
cancel

കോട്ടയം: ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി വെസ്റ്റിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയിൽ പുതുപ്പള്ളിയിലേക്ക്. കേരള ക്രിക്കറ്റ് ലീഗിലെ (കെ.സി.എൽ) കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ സഹ ഉടമ കൂടിയായ ഗെയിൽ ആഗസ്റ്റ് 30-നാണ് പുതുപ്പള്ളിയിലെത്തുകയെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ അറിയിച്ചു. സന്ദർശനത്തിന്റെ ഭാഗമായി വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.

ആഗസ്റ്റ് 29-ന് കേരളത്തിലെത്തുന്ന ഗെയിൽ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം സന്ദർശിച്ച ശേഷമാകും കോട്ടയത്തേക്ക് തിരിക്കുക. പുതുപ്പള്ളിയിൽ നിർദിഷ്ട അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനായി പരിഗണിക്കുന്ന സ്ഥലങ്ങൾ അദ്ദേഹം നേരിട്ട് സന്ദർശിക്കും.

തുടർന്ന് വെണ്ണിമല ശ്രീരാമലക്ഷ്മണസ്വാമി ക്ഷേത്രത്തിലും ഗെയിൽ ദർശനം നടത്തും. വെണ്ണിമല ഗുരുദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടക്കുന്ന ചടങ്ങിൽ വെണ്ണിമല ഹെറിറ്റേജ് ആൻഡ് കൾച്ചറൽ സെന്ററിന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിക്കും. ചടങ്ങിൽ പ്രദേശത്തെ വിദ്യാർഥികളുമായി സംവദിക്കാനും തന്റെ ക്രിക്കറ്റ് അനുഭവങ്ങൾ പങ്കുവെക്കാനും അദ്ദേഹം സമയം കണ്ടെത്തും. 'യൂണിവേഴ്സൽ ബോസ്' എന്നറിയപ്പെടുന്ന ഗെയിലിന്റെ സന്ദർശനം വലിയ ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ നോക്കിക്കാണുന്നത്.

Show Full Article
TAGS:Chris Gayle Kerala Visit Puthupally Chandy Oommen 
News Summary - Chris Gayle to Visit Puthuppally; Chandy Oommen Announces Details
Next Story