Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസി.കെ. നായിഡു ട്രോഫി:...

സി.കെ. നായിഡു ട്രോഫി: കേരളത്തിനെതിരെ ഒഡിഷക്ക് ലീഡ്

text_fields
bookmark_border
സി.കെ. നായിഡു ട്രോഫി: കേരളത്തിനെതിരെ ഒഡിഷക്ക് ലീഡ്
cancel

മീനങ്ങാടി (വയനാട്): സി.കെ. നായിഡു ട്രോഫിയിൽ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ ഒഡിഷ എട്ട് വിക്കറ്റിന് 472 റൺസെന്ന നിലയിൽ. ഒഡിഷക്ക് 153 റൺസിന്റെ ലീഡാണുള്ളത്. കളി നിർത്തുമ്പോൾ സംബിത് ബാരൽ 106 റൺസോടെയും ആയുഷ് ബാരിക് രണ്ട് റൺസോടെയും ക്രീസിലുണ്ട്. നേരത്തെ കേരള ഇന്നിങ്സിലെ നാല് വിക്കറ്റുകളും സംബിത് വീഴ്ത്തിയിരുന്നു.

ഒഡിഷക്ക് വേണ്ടി ഓം 92ഉം, സാവൻ പഹരിയ 76ഉം സായ്ദീപ് മൊഹാപാത്ര 64ഉം അശുതോഷ് മാണ്ഡി 51ഉം റൺസെടുത്തു. നാല് വിക്കറ്റ് വീഴ്ത്തിയ ഏദൻ ആപ്പിൾ ടോം ആണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്. ജിഷ്ണു രണ്ടും പവൻ രാജ് ഒരു വിക്കറ്റും വീഴ്ത്തി. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 319 റൺസിന് അവസാനിച്ചിരുന്നു. അഭിഷേക് നായർ, വരുൺ നായനാർ, ഷോൺ റോജർ, രോഹൻ നായർ എന്നിവരുടെ അർധ സെഞ്ച്വറികളാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

Show Full Article
TAGS:C K Naidu Trophy 
News Summary - C.K. Naidu Trophy: Odisha lead against Kerala
Next Story