ഷോണ്‍ റോജറിനും സെഞ്ച്വറി; കേരളം മികച്ച നിലയിൽ
text_fieldsസെഞ്ച്വറി നേടിയ ഷോണ്‍ റോജർ
കൃഷ്ണഗിരി (വയനാട്): കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന കേണല്‍ സി.കെ നായിഡു ട്രോഫി അണ്ടര്‍ 23 മത്സരത്തില്‍ കേരളം ശക്തമായ നിലയില്‍. രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് എന്ന നിലയിലാണ് കേരളം.
മഴ മുടക്കിയ രണ്ടാം ദിനം ആകെ 15.5 ഓവറുകള്‍ മാത്രമാണ് കളിക്കാനായത്. രണ്ടാം ദിനത്തില്‍ കേരളത്തിന്റെ ഷോണ്‍ റോജറും സെഞ്ച്വറി നേടി. ആദ്യദിനത്തില്‍ വരുണ്‍ നയനാറും (156 പന്തില്‍ 122 റണ്‍സ്) സെഞ്ച്വറി നേടിയിരുന്നു. പുറത്താകാതെ ക്രീസില്‍ തുടരുന്ന ഷോണ്‍ 144 പന്തില്‍ 113 റണ്‍സാണ് നേടിയത്.
14 പന്തില്‍ നിന്ന് 12 റണ്‍സുമായി അഹമ്മദ് ഇംറാനാണ് ഷോണിനൊപ്പം ക്രീസിൽ. വരുണ്‍ നയനാര്‍, രോഹന് നായര്‍ (25) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നലെ നഷ്ടമായത്. ഉത്തരാഖണ്ഡിന്റെ ആദിത്യ റാവത്തിനാണ് വിക്കറ്റുകള്‍.