പന്തിനെ ടീമിലെത്തിക്കാൻ സി.എസ്.കെ ശ്രമിച്ചു, എന്നാൽ ക്യാപ്റ്റനാകണമെന്ന് പന്തിന് നിർബന്ധം; മെഗാലേലത്തിൽ നടന്നത് ഇങ്ങനെ..
text_fieldsഈ ഐ.പി.എൽ സീസണിലെ മോശം പ്രകടനം കാഴ്ചവെച്ച് നീങ്ങുകയാണ് ലഖ്നോ സൂപ്പർജയന്‍റ്സിന്‍റെ നായകൻ ഋഷഭ് പന്ത്. 27 കോടിക്ക് എൽ.എസ്.ജിയിലെത്തിയ താരം ടീമിന് ഒരു ഭാരമായി മാറുന്ന അവസ്ഥയാണ് നിലവിൽ കാണുന്നത്. എന്നാൽ പന്തിനെ മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് നോട്ടമിട്ടുരുന്നു എന്ന റിപ്പോർട്ടാണ് നിലവിൽ വരുന്നത്.
പന്തിനെ ടീമിലെത്തിക്കാൻ സി.എസ്.കെക്കും ധോണിക്കും താത്പര്യമുണ്ടായിരുന്നെന്നും എന്നാൽ അദ്ദേഹം ക്യാപ്റ്റൻസി ആവശ്യപ്പെടുകയായിരുന്നുവെന്നും ഹിന്ദുവിലെ മാധ്യമപ്രവർത്തകനെ ഉദ്ധരിച്ച് ഒരാൾ എക്സിൽ കുറിച്ചു. എം.എസ്. ധോണി പന്തുമായി ടച്ചിലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
മെഗാലേലത്തിന് രണ്ട് ദിവസം മുമ്പ് വരെ രണ്ട് പേരെ മാത്രമാണ് സി.എസ്.കെ നിലനിർത്താൻ ഉദ്ദേശിച്ചത്. പന്തിന് വേണ്ടി ലേലത്തിൽ പോകാൻ തന്നെയായിരുന്നു അവരുടെ തീരുമാനമെന്ന് ഈ റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നു. ടീമിൽ ആദ്യം ഒരു കളിക്കാരൻ എന്ന നിലയിൽ നിലയുറപ്പിക്കാൻ സി.എസ്.കെ ആവശ്യപ്പെട്ടെങ്കിലും പന്ത് ക്യപ്റ്റൻസി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. എന്നാൽ സി.എസ്.കെ ഇത് അംഗീകരിക്കാതെ ബാക്കി മൂന്ന് താരങ്ങളെ കൂടി നിലനിർത്തി.