Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരഞ്ജി ട്രോഫി:...

രഞ്ജി ട്രോഫി: അരങ്ങേറ്റം കലക്കി ഹ​ർ​നൂ​ർ സി​ങ്ങ്; കൂറ്റൻ സ്കോറുമായി പ​ഞ്ചാ​ബ് (436); കേ​ര​ളം 15/1

text_fields
bookmark_border
Ranji trophy
cancel
camera_alt

സെഞ്ച്വറി നേടിയ ഹർനൂർസിങ്

ച​ണ്ഡി​ഗ​ഢ്: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​നെ​തി​രെ പ​ഞ്ചാ​ബ് ആ​ദ്യ ഇ​ന്നി​ങ്സി​ൽ 436 റ​ൺ​സി​ന് പു​റ​ത്ത്. ഓ​പ​ണ​ർ ഹ​ർ​നൂ​ർ സി​ങ്ങി​ന്റെ ഉ​ജ്ജ്വ​ല സെ​ഞ്ച്വ​റി​യും വാ​ല​റ്റ​ക്കാ​രു​ടെ ചെ​റു​ത്തു​നി​ൽ​പു​മാ​ണ് പ​ഞ്ചാ​ബി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

170 റ​ൺ​സെ​ടു​ത്ത ഹ​ർ​നൂ​ർ സി​ങ്ങും 72 റ​ൺ​സെ​ടു​ത്ത പ്രേ​രി​ത് ദ​ത്ത​യു​മാ​ണ് പ​ഞ്ചാ​ബ് ബാ​റ്റി​ങ് നി​ര​യി​ൽ തി​ള​ങ്ങി​യ​ത്. കേ​ര​ള​ത്തി​ന് വേ​ണ്ടി അ​ങ്കി​ത് ശ​ർ​മ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ കേ​ര​ളം ര​ണ്ടാം ദി​വ​സം ക​ളി നി​ർ​ത്തു​മ്പോ​ൾ ഒ​രു വി​ക്ക​റ്റി​ന് 15 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്.

ആ​റ് വി​ക്ക​റ്റി​ന് 240 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു പ​ഞ്ചാ​ബ് ര​ണ്ടാം ദി​വ​സം ബാ​റ്റി​ങ് തു​ട​ങ്ങി​യ​ത്. ശേ​ഷി​ക്കു​ന്ന വി​ക്ക​റ്റു​ക​ൾ ഉ​ട​ൻ വീ​ഴ്ത്തി പ​ഞ്ചാ​ബി​നെ ചെ​റി​യ സ്കോ​റി​ൽ ഒ​തു​ക്കാ​മെ​ന്ന കേ​ര​ള​ത്തി​ന്റെ പ്ര​തീ​ക്ഷ​ക​ൾ പ​ഞ്ചാ​ബി​ന്റെ വാ​ല​റ്റ​ക്കാ​ർ ത​ല്ലി​ക്കെ​ടു​ത്തി. ഹ​ർ​നൂ​ർ സി​ങ്ങും കൃ​ഷ് ഭ​ഗ​തും ചേ​ർ​ന്ന ഏ​ഴാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ൽ 66 റ​ൺ​സ് പി​റ​ന്നു. 28 റ​ൺ​സെ​ടു​ത്ത കൃ​ഷ് ഭ​ഗ​തി​നെ ക്ലീ​ൻ ബൗ​ൾ​ഡാ​ക്കി അ​ങ്കി​ത് ശ​ർ​മ​യാ​ണ് കൂ​ട്ടു​കെ​ട്ടി​ന് അ​വ​സാ​ന​മി​ട്ട​ത്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ ഓ​വ​റി​ൽ​ത​ന്നെ ഹ​ർ​നൂ​ർ സി​ങ്ങി​നെ നി​ധീ​ഷ് എം.​ഡി ക്ലീ​ൻ ബൗ​ൾ​ഡാ​ക്കി. 170 റ​ൺ​സെ​ടു​ത്ത് ഹ​ർ​നൂ​ർ മ​ട​ങ്ങു​മ്പോ​ൾ എ​ട്ട് വി​ക്ക​റ്റി​ന് 312 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു പ​ഞ്ചാ​ബ്.

എ​ന്നാ​ൽ, ഒ​മ്പ​താം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ൽ പ്രേ​രി​ത് ദ​ത്ത​യും മാ​യ​ങ്ക് മാ​ർ​ക്ക​ണ്ഡെ​യും ചേ​ർ​ന്ന് നേ​ടി​യ 111 റ​ൺ​സ് സെ​ഞ്ച്വ​റി കൂ​ട്ടു​കെ​ട്ടാ​ണ് മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബി​ന് മേ​ൽ​ക്കൈ ന​ൽ​കി​യ​ത്. കേ​ര​ള ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ ബൗ​ള​ർ​മാ​രെ മാ​റി​മാ​റി പ​രീ​ക്ഷി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഒ​ടു​വി​ൽ സ്കോ​ർ 423ൽ ​നി​ൽ​ക്കെ അ​ഹ്മ​ദ് ഇം​റാ​നാ​ണ് പ്രേ​രി​ത് ദ​ത്ത​യെ പു​റ​ത്താ​ക്കി കൂ​ട്ടു​കെ​ട്ടി​ന് അ​വ​സാ​ന​മി​ട്ട​ത്. 72 റ​ൺ​സെ​ടു​ത്ത പ്രേ​രി​ത് ക്ലീ​ൻ ബൗ​ൾ​ഡാ​വു​ക​യാ​യി​രു​ന്നു. നാ​ല് റ​ൺ​സെ​ടു​ത്ത ആ​യു​ഷ് ഗോ​യ​ലി​നെ അ​ങ്കി​ത് ശ​ർ​മ​യും മ​ട​ക്കി​യ​തോ​ടെ പ​ഞ്ചാ​ബി​ന്റെ ഇ​ന്നി​ങ്സി​ന് 436ൽ ​അ​വ​സാ​ന​മാ​യി.

മാ​യ​ങ്ക് മാ​ർ​ക്ക​ണ്ഡെ 48 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. കേ​ര​ള​ത്തി​ന് വേ​ണ്ടി അ​ങ്കി​ത് ശ​ർ​മ​യു​ടെ നാ​ല് വി​ക്ക​റ്റ് പ്ര​ക​ട​ന​ത്തി​ന് പു​റ​മെ ബേ​സി​ൽ എ​ൻ.​പി​യും ബാ​ബ അ​പ​രാ​ജി​തും ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​ത​വും വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ കേ​ര​ള​ത്തി​ന് വേ​ണ്ടി വ​ത്സ​ൽ ഗോ​വി​ന്ദും ബേ​സി​ൽ എ​ൻ.​പി​യും ചേ​ർ​ന്നാ​ണ് ഇ​ന്നി​ങ്സ് തു​റ​ന്ന​ത്. നാ​ല് റ​ൺ​സെ​ടു​ത്ത ബേ​സി​ൽ തു​ട​ക്ക​ത്തി​ൽ​ത​ന്നെ മ​ട​ങ്ങി​യെ​ങ്കി​ലും തു​ട​ർ​ന്നെ​ത്തി​യ അ​ങ്കി​ത് ശ​ർ​മ​യും വ​ത്സ​ൽ ഗോ​വി​ന്ദും ചേ​ർ​ന്ന് കൂ​ടു​ത​ൽ ന​ഷ്ട​ങ്ങ​ളി​ല്ലാ​തെ ര​ണ്ടാം ദി​വ​സ​ത്തി​ന് അ​വ​സാ​ന​മി​ട്ടു. ക​ളി നി​ർ​ത്തു​മ്പോ​ൾ വ​ത്സ​ൻ ഏ​ഴും അ​ങ്കി​ത് ശ​ർ​മ ര​ണ്ടും റ​ൺ​സു​മാ​യി ക്രീ​സി​ലു​ണ്ട്.

Show Full Article
TAGS:Ranji Trophy 2025 kerala cricket Punjab Ankit sharma 
News Summary - Debutant Harnoor hits unbeaten century as Punjab 436
Next Story