ഏകദിന പരമ്പര വിജയത്തിന് പിന്നാലെ ഐ.പി.എൽ ഉടമയുടെ വിമർശനത്തിന് മറുപടിയുമായി ഗംഭീർ
text_fieldsവിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര വിജയത്തിന് പിന്നാലെ ഐ.പി.എൽ ഉടമയുടെ വിമർശനത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീർ. ഡൽഹി കാപ്പിറ്റൽസ് സഹഉടമയായ പാർത്ഥ് ജിൻഡാലിനെതിരെയാണ് ഗംഭീറിന്റെ വിമർശനം. ഇന്ത്യക്ക് ടെസ്റ്റ് മത്സരങ്ങൾക്കായി പ്രത്യേക പരിശീലകൻ വേണമെന്നായിരുന്നു ജിൻഡാലിന്റെ ആവശ്യം.
ഇതിന് മറുപടിയായി ക്രിക്കറ്റുമായി ഒരു ബന്ധവുമില്ലാത്ത ആളുകളാണ് അതേക്കുറിച്ച് അഭിപ്രായം പറയുന്നതെന്ന് ഗംഭീർ പറഞ്ഞു.ഒരു ഐ.പി.എൽ ഉടമ ഏകദിനത്തിലും ടെസ്റ്റിലും വെവ്വേറെ പരിശീലകൻ വേണമെന്നാണ് ആവശ്യപ്പെട്ടത്. അത് ആശ്ചര്യകരമായിരുന്നു. സ്വന്തം മേഖലയിൽ ഒതുങ്ങി നിൽക്കുകയാണ് അവർ ചെയ്യേണ്ടത്. ഞങ്ങൾ അങ്ങനെ മറ്റ് മേഖലകളിലേക്ക് കടന്നുകയറുന്നില്ലല്ലോ. അതുകൊണ്ട് ഞങ്ങളുടെ മേഖലയിലേക്കും ആരും വരേണ്ടെന്ന് ഗംഭീർ പറഞ്ഞു.
ജയ്സ്വാളിന് കന്നി ഏകദിന സെഞ്ച്വറി; രോഹിത്തിനും കോഹ്ലിക്കും അർധ സെഞ്ച്വറി; ഇന്ത്യക്ക് പരമ്പര (2-1)
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. യശസ്വി ജയ്സ്വാളിന്‍റെ കന്നി ഏകദിന സെഞ്ച്വറിയുടെയും വെറ്ററൻ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരുടെ അർധ സെഞ്ച്വറിയുടെയും കരുത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്‍റെ അനായാസ ജയം.
ടെസ്റ്റ് പരമ്പര പ്രോട്ടീസിനു മുന്നിൽ അടിയറവെച്ച ഇന്ത്യ 2-1നാണ് ഏകദിന പരമ്പര സ്വന്തമാക്കിയത്. ആദ്യ ഏകദിനം ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്കായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 47.5 ഓവറിൽ 270 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ 39.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 271 റൺസെടുത്തു. 121 പന്തിൽ രണ്ടു സിക്സും 12 ഫോറുമടക്കം 116 റൺസുമായി ജയ്സ്വാളും 45 പന്തിൽ 65 റൺസുമായി കോഹ്ലിയുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.


