ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 ഇന്ന്
text_fieldsരണ്ടാം ട്വന്റി
മത്സരം നടക്കുന്ന മുല്ലൻപൂർ ക്രിക്കറ്റ് സ്റ്റേഡിയം
ഛണ്ഡിഗഢ്: പുരുഷ ക്രിക്കറ്റിൽ കന്നി രാജ്യാന്തര അങ്കത്തിന് വേദിയാകുന്ന മുല്ലൻപൂർ മൈതാനത്ത് വിജയത്തോടെ തുടക്കം ഗംഭീരമാക്കാൻ ഇന്ത്യയും ദക്ഷിണാഫ്രിക്കയും. അക്ഷരാർഥത്തിൽ പുനർജനി സ്വീകരിച്ച ടീം ഇന്ത്യ കഴിഞ്ഞ കളിയിലേതിന് സമാനമായി ജയത്തുടർച്ച ലക്ഷ്യമിടുമ്പോൾ അവസാന മത്സരങ്ങളിൽ കൈവിട്ടുപോയ പോരാട്ടവീര്യം തിരിച്ചുപിടിച്ച് ജയത്തിലേക്ക് മടങ്ങിയെത്തുകയാണ് പ്രോട്ടീസ് പടയുടെ ലക്ഷ്യം.
കട്ടക്കിൽ നടന്ന ആദ്യ ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയെ ഒന്ന് പൊരുതാൻ പോലും വിടാതെയാണ് അർഷ്ദീപ് നയിച്ച ഇന്ത്യ എറിഞ്ഞിട്ടത്. തോൽവിയുടെ ആഘാതം മാറ്റാൻ കാര്യമായ പരിശീലനത്തിന് സമയം ലഭിക്കാതെയാണ് ന്യൂ ചണ്ഡിഗഢിലെ മൈതാനത്ത് ഇരുടീമും പാഡുകെട്ടുന്നത്.
കുട്ടിക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കക്കു മേൽ ഇന്ത്യൻ മേൽക്കൈ പറയുന്നതാണ് പോയ ചരിത്രമെങ്കിലും അദ്ഭുതങ്ങൾ കാട്ടാൻ ശേഷിയുള്ളതാണ് നിലവിലെ സന്ദർശക സംഘം. ഇരുടീമും കാര്യമായ മാറ്റങ്ങൾക്ക് അവസരം നൽകിയേക്കില്ല. കുൽദീപും അർഷ്ദീപും തന്നെയായിരിക്കും ഇന്ത്യൻ ബൗളിങ്ങിനെ നയിക്കുക.
ടീമുകൾ: ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, ഹർഷിത് റാണ, സഞ്ജു സാംസൺ റാണ.
ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ഡോണോവൻ ഫെരേര, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, ലൂത്തോ സിപാംല, ആൻറിച്ച് നോർട്ട്ജെ, ലുങ്കി എൻഗിഡി, ജോർജ്ജ് ലിൻഡെ, ക്വെന മഫാക്ക, റീസ കോർസിക്‌സ്, റീസ കോർസിക്‌സ് ബാർട്ട്മാൻ.


