Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകൊനോലിക്ക് അർധ...

കൊനോലിക്ക് അർധ സെഞ്ച്വറി; ഗു​ജ​റാ​ത്തിനെ കീഴടക്കി പ​ഞ്ചാ​ബ്

text_fields
bookmark_border
കൊനോലിക്ക് അർധ സെഞ്ച്വറി; ഗു​ജ​റാ​ത്തിനെ കീഴടക്കി പ​ഞ്ചാ​ബ്
cancel

ച​ണ്ഡി​ഗ​ഢ്: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രെ പ​ഞ്ചാ​ബ് കി​ങ്സി​ന് മൂന്ന് വിക്കറ്റ് ജയം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ടൈ​റ്റ​ൻ​സ് നി​ശ്ചി​ത 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റി​നാ​ണ് 162ലെ​ത്തി​യ​ത്. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് അഞ്ച് പന്ത് ബാക്കിനിൽക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 44 പന്തിൽ പുറത്താകാതെ 72 റൺസെടുത്ത കൂപ്പർ കൊനോലിയുടെ ബാറ്റിങ് മികവാണ് പഞ്ചാബിന് ജയമൊരുക്കിയത്. പ്രഭ്ശ്രീറാം സി 24 പന്തിൽ 37 റൺസെടുത്തു.

നേരത്തെ ഗുജറാത്തിനായി നാ​യ​ക​നും ഓ​പ​ണ​റു​മാ​യ ശു​ഭ്മ​ൻ ഗി​ൽ 27 പ​ന്തി​ൽ 39 റ​ൺ​സെ​ടു​ത്ത് ടോ​പ് സ്കോ​റ​റാ​യ​പ്പോ​ൾ ജോ​സ് ബ​ട്ട്ല​ർ 33 പ​ന്തി​ൽ 38ഉം ​ഗ്ലെ​ൻ ഫി​ലി​പ്സ് 17 പ​ന്തി​ൽ 25ഉം ​റ​ൺ​സ് ചേ​ർ​ത്തു. പ​ഞ്ചാ​ബി​നാ​യി വി​ജ​യ്കു​മാ​ർ വൈ​ശാ​ഖ് മൂ​ന്നും യു​സ്വേ​ന്ദ്ര ച​ഹ​ൽ ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.

പ​ത്താം ഓ​വ​റി​ൽ ച​ഹ​ലാ​ണ് ഗി​ല്ലി​ന്റെ പോ​രാ​ട്ട​ത്തി​ന് അ​ന്ത്യ​മി​ട്ട​ത്. കൂ​പ്പ​ർ കൊ​നോ​ലി​ക്ക് ക്യാ​ച്ച് സ​മ്മാ​നി​ച്ച് നാ​യ​ക​ൻ തി​രി​ച്ചു ന​ട​ന്നു. 83ൽ ​ര​ണ്ടാം വി​ക്ക​റ്റ്. പി​ന്നെ ബ​ട്ട്ല​ർ-​ഫി​ലി​പ്സ് കൂ​ട്ടു​കെ​ട്ടി​ന്റെ ഊ​ഴം. 14 ഓ​വ​ർ പൂ​ർ​ത്തി​യാ​ക​വെ യാ​ൻ​സ​ന് ക്യാ​ച്ചും വൈ​ശാ​ഖി​ന് വി​ക്ക​റ്റും ന​ൽ​കി ഫി​ലി​പ്സ്. 19ാം ഓ​വ​റി​ൽ വാ​ഷി​ങ്ട​ൺ സു​ന്ദ​റി​നെ​യും (16 പ​ന്തി​ൽ 18) ഷാ​രൂ​ഖ് ഖാ​നെ​യും (ആ​റ് പ​ന്തി​ൽ നാ​ല്) പു​റ​ത്താ​ക്കി വൈ​ശാ​ഖ്. പ​ത്ത് റ​ൺ​സു​മാ​യി രാ​ഹു​ൽ തെ​വാ​തി​യ​യും അ​ക്കൗ​ണ്ട് തു​റ​ക്കാ​തെ റാ​ഷി​ദ് ഖാ​നും പു​റ​ത്താ​വാ​തെ​നി​ന്നു.

Show Full Article
TAGS:IPL 2026 Punjab Kings 
News Summary - IPL: Punjab Kings Beat Gujarat Titans By 3 Wickets
Next Story