Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ; ക്വാളിഫയർ...

ഐ.പി.എൽ; ക്വാളിഫയർ ഒന്നിൽ നാളെ ആർ.സി.ബി Vs ഗുജറാത്ത്

text_fields
bookmark_border
ഐ.പി.എൽ; ക്വാളിഫയർ ഒന്നിൽ നാളെ ആർ.സി.ബി Vs ഗുജറാത്ത്
cancel
camera_alt

റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു താ​രം വി​രാ​ട് കോ​ഹ്‌​ലി പ​രി​ശീ​ല​ന​ത്തി​ൽ

ധരംശാല: മഞ്ഞുപെയ്യുന്ന ഹിമാചൽ പ്രദേശ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച തീപാറും. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ക്വാളിഫയർ ഒന്നിൽ ഗുജറാത്ത് ടൈറ്റൻസ് നിലവിലെ ചാമ്പ്യന്മാരും പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനക്കാരുമായ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. ലീഗ് റൗണ്ടിൽ 14ൽ ഒമ്പതും ജയിച്ച ഇരു ടീമിനും 18 പോയന്റ് വീതം ലഭിച്ചപ്പോൾ മെച്ചപ്പെട്ട നെറ്റ് റൺറേറ്റിലാണ് ആർ.സി.ബി മുന്നിലെത്തിയത്. നാളെ ജയിക്കുന്നവർക്ക് നേരിട്ട് ഫൈനലിൽ പ്രവേശിക്കാം. തോൽക്കുന്നവർ പുറത്താവില്ല. ചൊവ്വാഴ്ചത്തെ എലിമിനേറ്റർ ജയിച്ച് വരുന്നവരെ വെള്ളിയാഴ്ച രണ്ടാം ക്വാളിഫയറിൽ തോൽപിച്ചാൽ കലാശപ്പോരിന് ടിക്കറ്റെടുക്കാം.

രജത് പാട്ടിദാർ നയിക്കുന്ന ആർ.സി.ബി നിരയുടെ സമ്പന്നമായ ബാറ്റിങ് നിരയുണ്ട്. വിരാട് കോഹ്‌ലി, ഫിൽ സാൾട്ട്, ജേക്കബ് ബെത്തൽ, വെങ്കടേശ് അയ്യർ, ദേവ്ദത്ത് പടിക്കൽ, പാട്ടിദാർ, ടിം ഡേവിഡ് തുടങ്ങിയവർ. ഭുവനേശ്വർ കുമാർ-ജോഷ് ഹേസിൽവുഡ് പേസ് ദ്വന്ദം എതിർ ബാറ്റർമാർക്ക് വെല്ലുവിളിയാണ്. ആദ്യം ബാറ്റ് ചെയ്ത് വലിയ സ്കോർ നേടി ബൗളിങ്ങിൽ പിടിക്കാനുള്ള കരുത്ത് ആർ.സി.ബിക്കുണ്ട്.

മറുഭാഗത്ത് ബൗളിങ്ങാണ് ഗുജറാത്തിന്റെ പ്രധാന ശക്തി സ്രോതസ്സ്. പേസർമാരായ മുഹമ്മദ് സിറാജ്, കാഗിസോ റബാദ, ജേസൺ ഹോൾഡർ, പ്രസിദ്ധ് കൃഷ്ണ, സ്പിന്നർ റാഷിദ് ഖാൻ തുടങ്ങി ലോകോത്തര ബൗളിങ് നിരയുടെ സംഗമസ്ഥാനമാണ് ടൈറ്റൻസ്. ഓപണർമാരായ നായകൻ ശുഭ്മൻ ഗില്ലും സാ‍യ് സുദർശനും ഇന്നിങ്സിന് അടിത്തറയിട്ടാൽ ജോസ് ബട്ട്ലറടക്കമുള്ളവർ വരാനുണ്ട്. ലീഗ് റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമും ഓരോ ജയം നേടി.

സാധ്യത ടീം

ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്ട്ലർ, രാഹുൽ തേവാതിയ, ഗ്ലെൻ ഫിലിപ്സ്, ഷാരൂഖ് ഖാൻ, വാഷിങ്ടൺ സുന്ദർ, റാഷിദ് ഖാൻ, മുഹമ്മദ് സിറാജ്, കാഗിസോ റബാദ, പ്രസിദ്ധ് കൃഷ്ണ, ഇംപാക്ട്: സായ് കിഷോർ/അർഷാദ് ഖാൻ.റോയൽ ചാലഞ്ചേഴ്സ്: രജത് പാട്ടിദാർ (ക്യാപ്റ്റൻ), ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ, വെങ്കടേഷ് അയ്യർ, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസിൽവുഡ്, നുവാൻ തുഷാര, സുയാഷ് ശർമ, ഇംപാക്ട്: ജിതേഷ് ശർമ/ റാസിഖ് സലാം.

Show Full Article
TAGS:IPL 2026 IPL Qualifier RCB Gujarat Titans Cricket News 
News Summary - IPL; RCB vs Gujarat in Qualifier 1 today
Next Story