Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസഞ്ജുവിന്‍റെ പനി...

സഞ്ജുവിന്‍റെ പനി തിരിച്ചടിയായി; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ 33 റൺസിന് തകർത്ത് കാലിക്കറ്റ്

text_fields
bookmark_border
സഞ്ജുവിന്‍റെ പനി തിരിച്ചടിയായി; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ 33 റൺസിന് തകർത്ത് കാലിക്കറ്റ്
cancel

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ൽ നീ​ന്തി​ക്ക​യ​റി അ​ന​ന്ത​പു​രി​യെ വി​റ​പ്പി​ക്കാ​നി​റ​ങ്ങി​യ കൊ​ച്ചി​യു​ടെ നീ​ല​ക്ക​ട​വു​ക​ളെ രോ​ഹ​ൻ കു​ന്നു​മ്മ​ലും പി​ള്ളേ​രും ചേ​ർ​ന്ന് കൂ​ട്ടി​ല​ട​ച്ചു. കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ ബു​ധ​നാ​ഴ്ച ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സി​നെ 33 റ​ൺ​സി​നാ​ണ് കാ​ലി​ക്ക​റ്റ് ഗ്ലോ​ബ്സ്റ്റാ​ഴ്സ് ത​ക​ർ​ത്തെ​റി​ഞ്ഞ​ത്.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് ന​ഷ്ട​മാ​യ കാ​ലി​ക്ക​റ്റ്, ക്യാ​പ്റ്റ​ൻ രോ​ഹ​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റി​ങ് മി​ക​വി​ൽ (43 പ​ന്തി​ൽ 94) നി​ശ്ചി​ത 20 ഓ​വ​റി​ൽ 249 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ സ​ഞ്ജു സാം​സ​ണി​ന്‍റെ അ​ഭാ​വ​ത്തി​ൽ തി​രി​ച്ച​ടി​ക്കാ​നി​റ​ങ്ങി​യ ബ്ലൂ ​ടൈ​ഗേ​ഴ്സി​ന് 19 ഓ​വ​റി​ൽ 216 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. സ്കോ​ർ: കാ​ലി​ക്ക​റ്റ് ഗ്ലോ​ബ്സ്റ്റാ​ഴ്സ്- 249/4 (20), കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ്-216/10(20).

കാ​ര്യ​വ​ട്ട​ത്തെ റ​ണ്ണൊ​ഴു​കു​ന്ന പി​ച്ചി​ൽ കാ​ലി​ക്ക​റ്റി​നാ​യി ബാ​റ്റെ​ടു​ത്ത​വ​രെ​ല്ലാം വെ​ളി​ച്ച​പ്പാ​ടാ​കു​ക​യാ​യി​രു​ന്നു. ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ദ്യ​മാ​യി ഫോ​മി​ലേ​ക്ക് വ​ന്ന ക്യാ​പ്റ്റ​ൻ രോ​ഹ​നാ​യി​രു​ന്നു ഏ​റെ അ​പ​ക​ട​കാ​രി. കൊ​ച്ചി​യു​ടെ ബൗ​ള​ർ​മാ​രെ ഓ​ടി ന​ട​ന്ന് അ​ടി​ച്ച രോ​ഹ​ൻ,അ​ഖി​ലി​നെ ഡീ​പ് സ്ക്വ​യ​ർ ലെ​ഗി​ലേ​ക്ക് പ​റ​ത്തി 19ാം പ​ന്തി​ൽ സീ​സ​ണി​ലെ ത​ന്‍റെ ആ​ദ്യ അ​ർ​ധ സെ​ഞ്ച്വ​റി പൂ​ർ​ത്തി​യാ​ക്കി.

കേ​ര​ള​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റ​റു​ടെ ബാ​റ്റി​ൽ നി​ന്ന് സി​ക്സ​ർ​മ​ഴ പെ​യ്തി​റ​ങ്ങി​യ​തോ​ടെ 8.2 ഓ​വ​റി​ൽ ടീം ​സ്കോ​ർ നൂ​റ് ക​ട​ന്നു. എ​ന്നാ​ൽ തൊ​ട്ടു​പി​ന്നാ​ലെ സ​ച്ചി​ൻ സു​രേ​ഷി​നെ (22) വി​ക്ക​റ്റ് കീ​പ്പ​ർ നി​ഖി​ൽ തോ​ട്ട​ത്തി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ച് ആ​ജീ​ഷാ​ണ് ഓ​പ​ണി​ങ് കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്. തു​ട​ർ​ന്ന് ക്രീ​സി​ലെ​ത്തി​യ അ​ജി​നാ​സി​നെ ഒ​രു​വ​ശ​ത്ത് കാ​ഴ്ച​ക്കാ​ര​നാ​ക്കി അ​ടി​ച്ചു ത​ക​ർ​ത്ത രോ​ഹ​ൻ സെ​ഞ്ച്വ​റി​ക്ക് ആ​റ് റ​ൺ​സ​ക​ലെ ബാ​റ്റ് താ​ഴെ വെ​ക്കു​ക​യാ​യി​രു​ന്നു. സ്പി​ന്ന​ർ അ​ഫ്രാ​ദ് നാ​സ​റി​നെ ഡീ​പ് മി​ഡ് വി​ക്ക​റ്റി​ൽ മു​ക​ളി​ലേ​ക്ക് പ​റ​ത്താ​ൻ ശ്ര​മി​ച്ച രോ​ഹ​നെ (94) വി​നൂ​പ് മ​നോ​ഹ​ര​ൻ പി​ടി​ച്ച് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. എ​ട്ട് സി​ക്സും ആ​റ് ഫോ​റും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു നാ​യ​ക​ന്‍റെ ഇ​ന്നി​ങ്സ്.

രോ​ഹ​ൻ മ​ട​ങ്ങി​യ​തോ​ടെ മൂ​ന്നാം വി​ക്ക​റ്റി​ൽ ക്രീ​സി​ൽ ഒ​ന്നി​ച്ച അ​ജി​നാ​സ്- അ​ഖി​ൽ സ്ക​റി​യ സ​ഖ്യം സ​ലി സാം​സ​ണെ​യും കൂ​ട്ട​രെ​യും നി​ലം തൊ​ടി​യി​ച്ചി​ല്ല. 37 പ​ന്തി​ൽ 96 റ​ൺ​സാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് കാ​ലി​ക്ക​റ്റി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ൽ​കി​യ​ത്. സ്കോ​ർ 226ൽ ​നി​ൽ​ക്കെ അ​ജി​നാ​സി​നെ (49) ആ​ഷി​ഖും സ​ൽ​മാ​ൻ നി​സാ​റി​നെ (13) ജെ​റി​നും പു​റ​ത്താ​ക്കി​യെ​ങ്കി​ലും മ​നു​കൃ​ഷ്ണ​നെ (10*) കൂ​ട്ടു​പി​ടി​ച്ച് അ​ഖി​ൽ സ്ക​റി​യ (45*) കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​ർ കാ​ലി​ക്ക​റ്റി​ന്‍റെ പേ​രി​ൽ എ​ഴു​തി ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സീ​സ​ണി​ൽ സ​ഞ്ജു​വി​ന്‍റെ സെ​ഞ്ച്വ​റി ക​രു​ത്തി​ൽ കൊ​ല്ല​ത്തി​നെ​തി​രെ കൊ​ച്ചി നേ​ടി​യ 237 റ​ൺ​സാ​ണ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യ​ത്.

സ​ഞ്ജു​വി​ന്‍റെ പ​നി തി​രി​ച്ച​ടി​യാ​യി

പ​നി​യെ തു​ട​ർ​ന്ന് സ​ഞ്ജു​വി​ന് ടീം ​വി​ശ്ര​മം അ​നു​വ​ദി​ച്ച​തോ​ടെ ഓ​പ​ണി​ങ്ങി​നി​റ​ങ്ങി​യ വി​നൂ​പ് മ​നോ​ഹ​ര​നും മു​ഹ​മ്മ​ദ് ഷാ​നു​വും മി​ന്ന​ൽ തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. 3.1 ഓ​വ​റി​ൽ സ്കോ​ർ 42 നി​ൽ​ക്കെ പി. ​അ​ൻ​ഫ​ലി​ന്‍റെ മ​നോ​ഹ​ര​മാ​യ ത്രോ​യി​ൽ വി​നൂ​പ് മ​നോ​ഹ​ര​ൻ (36) റ​ണ്ണൗ​ട്ടാ​യെ​ങ്കി​ലും ര​ണ്ടാം വി​ക്ക​റ്റി​ൽ ക്രീ​സി​ൽ ഒ​ത്തു​ചേ​ർ​ന്ന മു​ഹ​മ്മ​ദ് ഷാ​നു​വും (53) കെ.​ജെ രാ​കേ​ഷും ചേ​ർ​ന്ന് (38) ക​ടു​വ​ക​ൾ​ക്ക് വീ​ണ്ടും ജീ​വ​ൻ​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ 10ാം ഓ​വ​റി​ൽ സ്കോ​ർ 118 നി​ൽ​ക്കെ ഷാ​നു​വി​നെ അ​ഖി​ൽ സ്ക​റി​യ പു​റ​ത്താ​ക്കി​യ​തോ​ടെ കൊ​ച്ചി​യു​ടെ താ​ളം തെ​റ്റി.

മു​ഹ​മ്മ​ദ് ആ​ഷി​ഖ് (38), ആ​ൽ​ഫി ഫ്രാ​ൻ​സി​സ് (18)എ​ന്നി​വ​രൊ​ഴി​കെ മ​റ്റാ​ർ​ക്കും കാ​ലി​ക്ക​റ്റ് ബൗ​ള​ർ​മാ​രു​ടെ പ​ന്തു​ക​ളു​ക​ൾ​ക്ക് മു​ന്നി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. നാ​ലോ​വ​റി​ൽ 37 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു​വി​ക്ക​റ്റെ​ടു​ത്ത അ​ഖി​ൽ സ്ക​റി​യ​യാ​ണ് ബൗ​ളി​ങ് നി​ര​യി​ൽ തി​ള​ങ്ങി​യ​ത്. പി.​അ​ൻ​ഫ​ൽ, മ​നു കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ര​ണ്ടു​വി​ക്ക​റ്റും ഹ​രി​കൃ​ഷ്ണ​ൻ ഒ​രു​വി​ക്ക​റ്റും വീ​ഴ്ത്തി. ക​ളി​യി​ലെ താ​ര​മാ​യി രോ​ഹ​നെ കെ.​സി.​എ തെ​ര​ഞ്ഞെ​ടു​ത്തെ​ങ്കി​ലും പു​റ​ത്താ​കാ​തെ 45 റ​ൺ​സും നാ​ലു​വി​ക്ക​റ്റും വീ​ഴ്ത്തി​യ അ​ഖി​ൽ സ്ക​റി​യ​ക്കൊ​പ്പം പു​ര​സ്കാ​രം പ​ങ്കി​ടാ​നാ​യി​രു​ന്നു രോ​ഹ​ന് താ​ൽ​പ​ര്യം. ഇ​തോ​ടെ പ്ല​യ​ർ ഓ​ഫ് ദ ​മാ​ച്ച് പു​ര​സ്കാ​രം ഇ​രു​വ​രും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

Show Full Article
TAGS:kerala cricket league Calicut Globestars Kochi Blue Tigers 
News Summary - Kerala Cricket League: Calicut Globestars beat Kochi Blue Tigers by 33 runs
Next Story