Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതകർത്തടിച്ച് വി​ഷ്ണു...

തകർത്തടിച്ച് വി​ഷ്ണു വി​നോ​ദ് (38 പന്തിൽ 86); ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ചാ​മ്പ്യ​ന്മാ​രു​ടെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ്

text_fields
bookmark_border
തകർത്തടിച്ച് വി​ഷ്ണു വി​നോ​ദ് (38 പന്തിൽ 86); ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ചാ​മ്പ്യ​ന്മാ​രു​ടെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ്
cancel
camera_alt

കൊല്ലം സെയ്‍ലേഴ്സ് താരം വിഷ്ണു വിനോദ് ബാറ്റിങ്ങിനിടെ

തി​രു​വ​ന​ന്ത​പു​രം: തു​ട​ർ​ച്ച​യാ​യ ര​ണ്ടു തോ​ൽ​വി​ക​ൾ​ക്ക് ശേ​ഷം ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ചാ​മ്പ്യ​ന്മാ​രു​ടെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ്. ഞാ​യ​റാ​ഴ്ച കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​ർ ക​ണ്ടെ​ത്തി​യി​ട്ടും ​കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സി​നോ​ട് പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി ഹൃ​ദ​യം ത​ക​ർ​ന്ന സ​ച്ചി​ൻ ബേ​ബി​യും കൂ​ട്ട​രും, തൊട്ടടുത്ത ദിവസം തൃ​ശൂ​ർ ടൈ​റ്റ​ൻ​സി​നെ എ​ട്ട് വി​ക്ക​റ്റി​ന് വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത തൃ​ശൂ​ർ 19.5 ഓ​വ​റി​ൽ 10 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 144 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കൊ​ല്ലം സെ​യി​ലേ​ഴ്സ് 14.1 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ല​ത്തി​നാ​യി തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി​യ വി​ഷ്ണു വി​നോ​ദാ​ണ് (86) ക​ളി​യി​ലെ താ​രം. സ്കോ​ർ: തൃ​ശൂ​ർ ടൈ​റ്റ​ൻ​സ് 144/10 (19.5 ഓ​വ​ർ), കൊ​ല്ലം സെ​യി​ലേ​ഴ്സ് -150/2 (14.1 ഓ​വ​ർ)

റ​ണ്ണൊ​ഴു​കു​ന്ന പി​ച്ചി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ടൈ​റ്റ​ൻ​സി​ന്‍റെ ബാ​റ്റ​ർ​മാ​ർ​ക്ക് കൊ​ല്ല​ത്തി​ന്‍റെ അ​ള​ന്നു​കു​റി​ച്ച ബൗ​ളി​ങ്ങി​ന് മു​ന്നി​ൽ മു​ട്ടി​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​പ​ണ​ർ ആ​ന​ന്ദ് കൃ​ഷ്ണ​ൻ (38 പ​ന്തി​ൽ 41), മ​ധ്യ​നി​ര ബാ​റ്റ​ർ അ​ക്ഷ​യ് മ​നോ​ഹ​ർ (25 പ​ന്തി​ൽ 24) എ​ന്നി​വ​രു​ടെ ഭേ​ദ​പ്പെ​ട്ട ബാ​റ്റി​ങ്ങാ​ണ് പൊ​രു​താ​നു​ള്ള സ്കോ​റെ​ങ്കി​ലും തൃ​ശൂ​രി​ന് സ​മ്മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും തൃ​ശൂ​രി​ന്‍റെ വി​ജ​യ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച, കാ​ലി​ക്ക​റ്റ് ഗ്ലോ​ബ് സ്റ്റാ​ഴ്സി​നെ​തി​രെ സെ​ഞ്ച്വ​റി നേ​ടി​യ ഓ​പ​ണ​ർ അ​ഹ​മ്മ​ദ് ഇ​മ്രാ​നെ (16) സ്കോ​ർ ബോ​ർ​ഡി​ൽ 30 റ​ൺ​സു​ള്ള​പ്പോ​ൾ വി​ക്ക​റ്റ് കീ​പ്പ​ർ വി​ഷ്ണു വി​നോ​ദി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ച് ഓ​ൾ റൗ​ണ്ട​ർ ഷ​റ​ഫു​ദ്ദീ​നാ​ണ് വേ​ട്ട തു​ട​ങ്ങി​യ​ത്.

പി​ന്നാ​ലെ​യെ​ത്തി​യ ഷോ​ൺ റോ​ജ​റെ (11) ക്രീ​സി​ൽ നി​ല​യു​റ​പ്പി​ക്കും മു​മ്പേ എ.​ജി. അ​മ​ലും പ​റ​ഞ്ഞു​വി​ട്ട​തോ​ടെ ടൈ​റ്റ​ൻ​സ് അ​പ​ക​ടം മ​ണ​ത്തു. സ്കോ​ർ 85ൽ ​നി​ൽ​ക്കെ അ​മ​ലി​ന് മു​ന്നി​ൽ ആ​ന​ന്ദ് കൃ​ഷ്ണ​നും വീ​ണ​തോ​ടെ പി​ന്നീ​ടെ​ല്ലാം ച​ട​ങ്ങ് മാ​ത്ര​മാ​യി​രു​ന്നു. അ​ജ​യ് ഘോ​ഷും ഷ​റ​ഫു​ദ്ദീ​നും എം.​എ​സ്. അ​ഖി​ലും ചേ​ർ​ന്ന് തൃ​ശൂ​രി​ന്‍റെ അ​ടി​വേ​രി​ള​ക്കി​യ​തോ​ടെ 144 റ​ൺ​സി​ന് ടൈ​റ്റ​ൻ​സ് ബാ​റ്റ് താ​ഴെ​വ​ച്ചു. 3.5 ഓ​വ​റി​ൽ 27 റ​ൺ​സ് വ​ഴ​ങ്ങി അ​ജ​യ് ഘോ​ഷ് നാ​ലും 18 റ​ൺ​സ് വ​ഴ​ങ്ങി അ​മ​ൽ മൂ​ന്നും ഷ​റ​ഫു​ദ്ദീ​ൻ ര​ണ്ടും അ​ഖി​ൽ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

മ​റു​പ​ടി​യു​മാ​യി ഇ​റ​ങ്ങി​യ കൊ​ല്ല​ത്തി​ന് ര​ണ്ടാം ഓ​വ​റി​ൽ അ​ഭി​ഷേ​ക് നാ​യ​രെ (ര​ണ്ട്) ന​ഷ്ട​മാ​യെ​ങ്കി​ലും ക്രീ​സി​ലെ​ത്തി​യ സ​ച്ചി​ൻ ബേ​ബി​യെ കൂ​ട്ടു​പി​ടി​ച്ച് വി​ഷ്ണു വി​നോ​ദ് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. എ​ട്ട് സി​ക്സി​ന്‍റെ​യും ഏ​ഴ് ഫോ​റി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ 38 പ​ന്തി​ൽ 86 റ​ൺ​സെ​ടു​ത്ത താ​ര​ത്തെ സി​ബി​ൻ സു​രേ​ഷി​ന്‍റെ പ​ന്തി​ൽ ബൗ​ണ്ട​റി ലൈ​നി​ന​രി​കി​ൽ വി​നോ​ദ് കു​മാ​ർ ക്യാ​ച്ചെ​ടു​ത്ത് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

ലീ​ഗി​ലെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം അ​ർ​ധ സെ​ഞ്ച്വ​റി​യാ​ണ് വി​ഷ്ണു വി​നോ​ദി​ന്റേ​ത്. വി​ഷ്ണു മ​ട​ങ്ങി​യ​തോ​ടെ ക​രു​ത​ലോ​ടെ ക​ളി​ച്ച സ​ച്ചി​ൻ (32*) 15ാം ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ൽ അ​ക്ഷ​യ് മ​നോ​ഹ​റി​നെ ഡീ​പ് സ്ക്വ​യ​റി​ന് മു​ക​ളി​ലേ​ക്ക് പ​റ​ത്തി സെ​യി​ലേ​ഴ്സി​ന് സീ​സ​ണി​ലെ ര​ണ്ടാം വി​ജ​യം സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക്യാ​പ്റ്റ​ന് പി​ന്തു​ണ​യു​മാ​യി എം.​എ​സ്. അ​ഖി​ൽ (19*) പു​റ​ത്താ​കാ​തെ നി​ന്നു. തൃ​ശൂ​രി​നാ​യി ആ​ന​ന്ദ് ജോ​സ​ഫ്, സി​ബി​ൻ ഗി​രീ​ഷ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Show Full Article
TAGS:kerala cricket league vishnu vinod Kollam Sailors Thrissur Titans 
News Summary - Kollam Sailors beat Thrissur Titans in Kerala Cricket League
Next Story