Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2025 3:57 PM GMT Updated On
date_range 2025-04-22T21:27:46+05:30മാർക്രമിന് അർധ സെഞ്ച്വറി, മുകേഷ് കുമാറിന് നാല് വിക്കറ്റ്; ലഖ്നോക്കെതിരെ ഡൽഹിക്ക് 160 റൺസ് വിജയലക്ഷ്യം
text_fieldsലഖ്നോ: ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് 160 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നോ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. നാല് ഓവറിൽ 33 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറാണ് ലഖ്നോക്ക് കനത്ത പ്രഹരമേൽപ്പിച്ചത്.
33 പന്തിൽ 52 റൺസ് നേടിയ ഓപണർ എയ്ഡൻ മാർക്രമാണ് ടോപ്സ്കോറർ. മിച്ചൽ മാർഷ് 45 ഉം ആയുഷ് ബദോനു 36 ഉം റൺസെടുത്തു. ഏഴാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ റിഷഭ് പന്ത് ഇന്നിങ്സിലെ അവസാന പന്തിൽ പൂജ്യത്തിൽ പുറത്തായി.
നിക്കോളാസ് പൂരാൻ ഒൻപതും ആബ്ദുൽ സമദ് രണ്ടും റൺസെടുത്ത് പുറത്തായി. 14 റൺസുമായി ഡേവിഡ് മില്ലർ പുറത്താവാതെ നിന്നു.
Next Story


