Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2025 3:50 PM GMT Updated On
date_range 2025-04-20T21:20:17+05:30രവീന്ദ്ര ജദേജക്കും ശിവം ദുബെക്കും അർധ സെഞ്ച്വറി; മുംബൈക്ക് 177 റൺസ് വിജയലക്ഷ്യം
text_fieldsമുംബൈ: ഐ.പി.എല്ലിലെ നിർണായക പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 177 റൺസ് വിജയലക്ഷ്യം. വാങ്കഡെയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസെടുത്തത്.
32 പന്തിൽ നിന്ന് 50 റൺസെടുത്ത ശിവം ദുബെയുടെയും 35 പന്തിൽ പുറത്താകാതെ 53 റൺസെടുത്ത രവീന്ദ്ര ജദേജയുടെയും 15 പന്തിൽ 32 റൺസെടുത്ത ആയുഷ് മാത്രെയുടെയും ഇന്നിങ്സാണ് ചെന്നൈയെ മികച്ച ടോട്ടലിലെത്തിച്ചത്.
ഷെയ്ഖ് റഷീദ് 19 ഉം രചിൻ രവീന്ദ്ര അഞ്ചും എം.എസ് ധോണി നാലും റൺസെടുത്ത് പുറത്തായി. 00 റൺസുമായി എം.എസ് ധോണി പുറത്താകാതെ നിന്നു. നാല് റൺസുമായി ജാമി ഓവർടൻ പുറത്താകാതെ നിന്നു.
മുംബൈക്ക് വേണ്ടി ജസ്പ്രീത് ബുംറ രണ്ടും ദീപക് ചഹാർ, അശ്വിനി കുമാർ, മിച്ചൽ സാൻഡർ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
Next Story