Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകെയ്ൻ വില്യംസൺ ഇല്ലാതെ...

കെയ്ൻ വില്യംസൺ ഇല്ലാതെ ന്യൂസിലൻഡ് ഇന്ത്യയിലേക്ക്; ട്വന്റി20 പോരാട്ടം തിരുവനന്തപുരത്തും

text_fields
bookmark_border
കെയ്ൻ വില്യംസൺ ഇല്ലാതെ ന്യൂസിലൻഡ് ഇന്ത്യയിലേക്ക്; ട്വന്റി20 പോരാട്ടം തിരുവനന്തപുരത്തും
cancel
camera_alt

മിച്ചൽ സാന്റ്നർ, കെയ്ൻ വില്യംസൺ

ന്യൂഡൽഹി: ഐ.സി.സി ട്വന്റി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഇന്ത്യൻ പര്യടനത്തിനുള്ള ന്യൂസിലൻഡ് ടീം പ്രഖ്യാപിച്ചു. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം ഉൾപ്പെടെ വേദിയാകുന്ന പരമ്പരയിൽ മൂന്ന് ഏകദിനവും അഞ്ച് ട്വൻറി20യുമായണ് ന്യൂസിലൻഡ് കളിക്കുന്നത്.​ 2026 ജനുവരി 11ന് ആരംഭിച്ച് 31 വരെ നീണ്ടും നിൽക്കും.

ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്കും ന്യൂസിലൻഡിനും പ്രധാന പരമ്പര കൂടിയാണിത്.

ന്ത്യയുടെ 15 അംഗ ലോകകപ്പ് ടീം പ്രഖ്യാപിച്ചുവെങ്കിലും ടൂർണമെന്റിലെ തയ്യാറെടുപ്പുകളിലും ​െപ്ലയിങ് ഇലവൻ നിർണയത്തിലും സുപ്രധാനമാണ്.

മിച്ചൽ സാന്റ്നറാണ് ന്യൂസിലൻഡ് ട്വന്റി20 ടീം നായകൻ. ഏകദിന ടീമിനെ മൈകൽ ബ്രേസ്വെല്ലും നയിക്കും. സീനിയർ താരങ്ങളിൽ ചിലരെ തിരിച്ചു വിളിച്ചപ്പോൾ, പുതുമഖങ്ങളെയും ഉൾപ്പെടുത്തിയാണ് കിവീസ് സംഘം ഇന്ത്യയിലെത്തുന്നത്.

​അതേസമയം, കെയ്ൻ വില്യംസൺ, രചിൻ രവീന്ദ്ര, ജേക്കബ് ഡഫി, വിൽ റൂർകി, ​െബ്ലയർ ടിക്നർ എന്നിവർ ടീമിലില്ല. പരിക്കും, തുടർച്ചയായ മത്സരങ്ങളുടെ ഭാരവും കാരണം കൂടുതൽ താരങ്ങൾക്ക് വിശ്രമം നൽകുകയായിരുന്നു.

പരിക്കിൽ നിന്നും മോചിതരായ കെയ്ൽ ജാമിസൺ ഏകദിന, ട്വന്റി20 ടീമുകളിൽ തിരിച്ചെത്തി. ബൗളിങ് നിരയിൽ മാർക് ചാപ്മാൻ, മാറ്റ് ഹെന്റി എന്നിവരും ഇടം നേടി.

ആഭ്യന്തര മത്സരങ്ങളിലെയും, ‘എ’ ടീമിലെയും പ്രകടനങ്ങളിൽ മികവു കാട്ടിയവരും ഇന്ത്യൻ പര്യടന സംഘത്തിൽ ഇടം പിടിച്ചു. ഇന്ത്യയിലെ വേഗതകുറഞ്ഞ പിച്ചിൽ സ്പിൻ, മീഡിയം പേസർമാരെയും ഉൾപ്പെടുത്തിയാണ് കിവീസ് വരുന്നത്.

ന്യൂസിലൻഡ് 20ട്വന്റി ടീം: മിച്ചൽ സാന്റനർ (ക്യാപ്റ്റൻ), മൈകൽ ബ്രേസ്വെൽ, മാർക് ചാപ്മാൻ, ഡെവോൺ കോൺവെ, ജേക്കബ് ഡഫി, സാക് ഫോക്സ്, മാറ്റ് ഹെന്റി, കെയ്ൽ ജാമിസൺ, ബെവോൺ ജേക്കബ്, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, ​െഗ്ലൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, ടിം റോബിൻസൺ, ഇഷ് സോധി.

ന്യൂസിലൻഡ് ഏകദിന ടീം: മൈകൽ ബ്രേസ്വെൽ (ക്യാപ്റ്റൻ), അദി അശോക്, ക്രിസ്റ്റ്യൻ ക്ലാർക്, ജോഷ് ക്ലാർക്സൺ, ഡെവോൺ കോൻവെ, സാക് ഫോക്സ്, മിച്ച് ഹേ, കെയ്ൽ ജാമിസൺ, നിക് കെല്ലി, ജെയ്ഡൻ ലിനോക്സ്, ഡാരിൽ മിച്ചൽ, ഹെന്റി നികോൾസ്, ​െഗ്ലൻ ഫിലിപ്സ്, മൈകൽ റേ, വിൽ യംങ്.

തിരുവനന്തപുരത്ത് കളിയാവേശം

അഞ്ച് ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാകും. മൂന്ന് ഏകദിനത്തിനു പിന്നാലെയാണ് അഞ്ച് ട്വന്റി20ക്ക് തുടക്കം കുറിക്കുന്നത്. 2023 നവംബറിൽ നടന്ന ഇന്ത്യ-ആസ്ട്രേലിയ ട്വന്റി20ക്ക് ശേഷം ആദ്യമായാണ് പുരുഷ ടീം തിരുവനന്തപുരത്ത് കളിക്കാനെത്തുന്നത്. ജനുവരി 31നാണ് കളി.

മലയാളി താരം സഞ്ജു സാംസൺ ശക്തമായ തിരിച്ചുവരവുമായി ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടം നേടിയ ശേഷം, സ്വന്തം മണ്ണിൽ നാട്ടുകാർക്ക് മുന്നിൽ കളിക്കാനുള്ള അവസരം കൂടിയാകും ന്യൂസിലൻഡിനെതിരായ മത്സരം.

അതേസമയം, ഡിസംബർ 26ന് ഇന്ത്യ-ശ്രീലങ്ക വനിതാ ടീമുകൾ കാര്യവട്ടത്ത് കളിക്കുന്നുണ്ട്. ലോകചാമ്പ്യന്മാരായതിന്റെ ആവേശവുമായാണ് ഇന്ത്യൻ വനിതകൾ തിരുവനന്തപുരത്ത് എത്തുന്നത്.

ഇന്ത്യ- ന്യൂസിലന്‍ഡ് പരമ്പര വേദികള്‍

ജനുവരി 11- ഒന്നാം ഏകദിനം, ബറോഡ

ജനുവരി 14- രണ്ടാം ഏകദിനം, രാജ്‌കോട്ട്

ജനുവരി 18- മൂന്നാം ഏകദിനം, ഇന്‍ഡോര്‍

ജനുവരി 21- ഒന്നാം ടി20, നാഗ്പുര്‍

ജനുവരി 23- രണ്ടാം ടി20, രാജ്പുര്‍

ജനുവരി 25- മൂന്നാം ടി20, ഗുവാഹത്തി

ജനുവരി 28- നാലാം ടി20, വിശാഖപട്ടണം

ജനുവരി 31- അഞ്ചാം ടി20, തിരുവനന്തപുരം

Show Full Article
TAGS:India cricket Cricket News New Zealand series India Cricket Team Kane Williamson karyavattom stadium 
News Summary - No Kane Williamson, New Zealand announce squads for ODIs and T20Is against India
Next Story