മൂന്നാമതും വിവാഹ മോചനത്തിനൊരുങ്ങി പാക് താരം ഷുഐബ് മാലിക് ?
text_fieldsഷുഐബ് മാലിസ് സന ജാവേദിനും സാനിയ മിർസക്കുമൊപ്പം
ലാഹോർ: ഇന്ത്യയിലെയും പാകിസ്താനിലെയും കായിക പ്രേമികൾ ആഘോഷമാക്കിയ താരദമ്പതികളായിരുന്നു പാക് ക്രിക്കറ്റ് താരം ഷുഐബ് മാലികും ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും. 14 വർഷം നീണ്ടു നിന്ന വിവാഹ ജീവിതത്തിനു ശേഷം 2024ലാണ് താരദമ്പതികൾ വഴിപിരിയുന്നത്. ഇരുവർക്കുമായി ഇസ്ഹാൻ മിർസ മാലിക് എന്ന മകനും പിറന്നു.
സാനിയയുമായി അകന്നതിനു പിന്നാലെയാണ് മുൻ പാകിസ്താൻ ക്യാപ്റ്റൻ കുടിയായ ഷുഐബ് മാലിക് മൂന്നാമതും വിവാഹിതനാവുന്നത്. പാകിസ്താൻ ചലച്ചിത്ര താരവും അവതാരകയുമായ സന ജാവേദ് ആയിരുന്നു വധു. എന്നാൽ, ദമ്പതികളുടെ വിവാഹ ജീവിതം ഒരു വർഷം പിന്നിട്ടതിനു പിന്നാലെ പുതിയ വിശേഷങ്ങൾ പരതുകയാണ് നെറ്റിസൺ. നികാഹ് കഴിഞ്ഞ് ഒന്നര വർഷത്തിനു ശേഷം ഷുഐബും സനയും വഴിപിരിയുന്നതായാണ് വാർത്തകൾ. എന്നാൽ, സാമൂഹിക മാധ്യമങ്ങളിലെയും, ഓൺലൈൻ പോർട്ടലുകളിലെയും വാർത്തകൾക്കപ്പുറം താരങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളൊന്നും പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുവരും അകന്നു കഴിയുകയാണെന്നാണ് നെറ്റിസണിന്റെ വലിയ കണ്ടെത്തൽ. അടുത്തിടെ നടന്ന സ്വകാര്യ ചടങ്ങിനിടെ ഇരുവരും അകന്നിരിക്കുന്നതും, മിണ്ടാട്ടമില്ലാതെ പെരുമാറിയതും റൂമറുകൾക്ക് എരിവും പുളിയുമായി.
മൂന്നാം നികാഹ് ചടങ്ങിൽ ഷുഐബിന്റെ കുടുംബത്തിന്റെ അസാന്നിധ്യം അന്ന് വാർത്തയിൽ ഇടം പിടിച്ചിരുന്നു. ഷുഐബിനെ സാനിയ ഒഴിവാക്കിയതാണെന്നായിരുന്നു (ഖുൽഅ്) അവരുടെ പിതാവ് നേരത്തെ പ്രതികരിച്ചത്. മുൻ പാക് നായകന്റെ മൂന്നാം വിവാഹത്തിന് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പിന്തുണയില്ലെന്നും താരത്തിന്റെ കുടുംബം വിവാഹത്തിൽ പങ്കെടുത്തിട്ടില്ലെന്നും വാർത്തയുണ്ടായി. അതേ സമയം, സനയുമായി താരം വഴിപിരിയാൻ തീരുമാനിച്ചതായി മാലികിന്റെ സഹോദരി ഈ വർഷാദ്യം വെളിപ്പെടുത്തുകയും ചെയ്തു.
സാനിയയെ വിവാഹം ചെയ്യുന്നതിനും മുമ്പ് ആയിഷ സിദ്ദീഖിയെയാണ് ഷുഐബ് മാലിക് വിവാഹം ചെയ്തത്.
മുൻ പാകിസ്താൻ ക്യാപ്റ്റനായിരുന്നു ഷുഐബ് മാലിക് 35 ടെസ്റ്റിലും 287 ഏകദിനത്തിലും 124 ട്വന്റി20യിലും പാക് ജഴ്സിയണിഞ്ഞിരുന്നു. 2007ട്വന്റി20 ലോകകപ്പ് ഫൈനലിൽ ടീമിനെ നയിക്കുകയും ചെയ്തു.