കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാമ്പിലെത്തി സഞ്ജുവും സഹോദരൻ സാലിയും
text_fieldsസഞ്ജു സാംസണെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം മാനേജ്െമന്റ് സ്വീകരിക്കുന്നു
കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) രണ്ടാം സീസണിന് മുന്നോടിയായ പരിശീലനത്തിനായി സഞ്ജു സാംസണും സഹോദരൻ സാലി സാംസണും കൊച്ചി ബ്ലൂ ടൈഗേഴ്സ് പരിശീലന ക്യാമ്പിൽ എത്തി. തിരുവനന്തപുരത്തെ ബെല്ലിൻ ടർഫ് സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന ക്യാമ്പിലെത്തിയ സഹോദരങ്ങളെ ടീം മാനേജ്മെന്റ് സ്വീകരിച്ചു.
കെ.സി.എൽ രണ്ടാം സീസണിൽ വൻ താരനിരയുമായാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് കളത്തിലിറങ്ങുന്നത്. റെക്കോഡ് തുകക്ക് ടീമിലെത്തിച്ച സഞ്ജു ടീമിന്റെ വൈസ് ക്യാപ്റ്റനും സഹോദരൻ സാലി ക്യാപ്റ്റനുമാണ്.
തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായാണ് ടൈഗേഴ്സിന്റെ ക്യാമ്പ് നടക്കുന്നത്. സഞ്ജു സാംസണിന്റെയും സാലി സാംസണിന്റെയും വരവ് ടീമിന് പുതിയൊരു ഊർജ്ജം പകർന്നിരിക്കുകയാണെന്ന് ടീം ഉടമ സുഭാഷ് മനുവൽ പറഞ്ഞു. റൈഫി വിൻസെന്റ് ഗോമസാണ് മുഖ്യ പരിശീലകൻ. ആഗസ്റ്റ് 21നാണ് കെ.സി.എൽ രണ്ടാം സീസണിന് തുടക്കമാവുന്നത്.