സ്ട്രോങ് ടൈറ്റൻസ്
text_fieldsഗുജറാത്ത് ടൈറ്റൻസ് താരങ്ങളായ ജോസ് ബട്ലറും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും പരിശീലനത്തിനിടെ
ഐ.പി.എല്ലിൽ ഏറെ വർഷത്തെ ചരിത്രമില്ലെങ്കിലും മത്സരത്തിന് തുടക്കം കുറിച്ച സീസൺ മുതൽ ടൂർണമെന്റിലെ കരുത്തരാണ് ഗുജറാത്ത് ടൈറ്റൻസ്. 2022ലെ ആദ്യ സീസണിൽ തന്നെ കിരീടം ചൂടി ഞെട്ടിച്ചവരാണ് ടൈറ്റൻസ്. 2023ൽ റണ്ണേഴ്സ് അപ്പായും അവർ അഭിമാനമായപ്പോൾ കഴിഞ്ഞസീസണിൽ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആദ്യ രണ്ടു സീസണുകളിൽ ഗുജറാത്തിനെ നയിച്ച ഹാർദിക് പാണ്ഡ്യ മുബൈക്കൊപ്പം പോയപ്പോൾ സെറ്റായ ടീമൊന്നു പതറിയ കാഴ്ചയായിരുന്നു കഴിഞ്ഞ സീസണിൽ കണ്ടത്. എന്നാൽ ഇക്കുറി ശുഭ്മാൻ ഗില്ലിന്റെ നായകത്വത്തിൽ ഗുജറാത്ത് രണ്ടാം കിരീടം ലക്ഷ്യംവെച്ചാണ് ഗോദയിലിറങ്ങുന്നത്.
പുതിയ സീസണിൽ മികച്ച സ്ക്വാഡും ആശിഷ് നെഹ്റയുടെ പരിശീലന തന്ത്രങ്ങളും ഗുജറാത്തിന്റെ വീര്യം കുറക്കില്ലെന്ന് ഉറപ്പിക്കാം. ബാറ്റിങ്ങിൽ മികച്ച ഫോമിലുള്ള കാപ്റ്റൻ ഗില്ലിനൊംപ്പ ഇംഗ്ലീഷ് താരം ജോസ് ബട്ലറുടെ സാന്നിധ്യം കൂടെ എത്തുന്നതോടെ ടോപ്പ് ഓർഡർ സെറ്റാവും.
സെറ്റ്...ടൈറ്റ്..
ഇത്തവണയും മികച്ച ഒത്തിണക്കമുള്ള ടീമാണ് ഗുജറാത്ത്. മികച്ച ടോപ്പ് ഓർഡറും മധ്യനിര ബാറ്റ്സ്ന്മരുമുള്ള സംഘമാണ് ടൈറ്റൻസ്. ക്യാപ്റ്റൻ ഗില്ലിനൊപ്പം ജോസ് ബട്ലർകൂടെ എത്തിയാൽ ഗുജറാത്തിനെ പിടിച്ചുകെട്ടാന എതിർ ടീമുകൾ പാടുപ്പെടും. സായി കിഷോർ,
രാഹുൽ തെവാതിയ, ഷാറൂഖ് ഖാൻ, മഹിപാൽ ലോംറോർ, റാഷിദ് ഖാൻ എന്നിവരും മധ്യനിരയിൽ കരുത്താവും. മികച്ച യുവ ആൾറൗണ്ടർമാരും ടീമിനൊപ്പമുണ്ട്. ബൗളിങ്ങിൽ അടിമുടി മാറ്റങ്ങളോടെയാണ് ഇക്കുറി ടീമെത്തുന്നത്. കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ എന്നവരായിരിക്കും പേസ് നിരയുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുക. റാഷിദ് ഖാനൊപ്പം വാഷിങ്ടൺ സുന്ദറും പുതുമുഖ താരങ്ങളുമടങ്ങുന്ന സ്പിന്നിങ് നിരയിലും ടീമിന് പ്രതീക്ഷയുണ്ട്. ഇത്തവണയും അഫ്ഗാന്റെ ലോകോത്തര സ്പിന്നർ റാഷിദ് ഖാൻ തന്നെയായിരിക്കും ഗുജറാത്തിന്റെ തുറുപ്പ് ചീട്ട്.
ടീം ഗുജറാത്ത് ടൈറ്റൻസ്
കോച്ച് -ആശിഷ് നെഹ്റ ക്യാപ്റ്റൻ -ശുഭ്മൻ ഗിൽ, റാഷിദ് ഖാൻ, സായ് സുദർശൻ, രാഹുൽ തെവാട്ടിയ, ഷാരൂഖ് ഖാൻ, കാഗിസോ റബാഡ, ജോസ് ബട്ലർ,മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ഇഷാന്ത് ശർമ്മ, ഗ്ലെൻ ഫിലിപ്സ്, നിശാന്ത് സിദ്ധു, മഹിപാൽ ലോംറോർ, കുമാർ കുശാഗ്ര, അനൂജ് റാവത്ത്,മാ നവ് സുതാർ, വാഷിംഗ്ടൺ സുന്ദർ, ജെറാൾഡ് കോറ്റ്സി, അർഷാദ് ഖാൻ, ഗുർനൂർ ബ്രാർ, ഷെർഫെയ്ൻ റഥർഫോർഡ്, ഇഷാന്ത് ശർമ, ജയന്ത് യാദവ്, കരിം ജന്നത്ത്, കുൽവന്ത് ഖെജ്രോലിയ