Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമഴ കുളമാക്കുമോ?...

മഴ കുളമാക്കുമോ? ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനം വൈകുന്നു; ടോസ് പോലും ഇടാനായില്ല

text_fields
bookmark_border
India and New Zealand ODI
cancel

വെല്ലിങ്ടൺ: ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനം മഴമൂലം വൈകുന്നു. മത്സരം നടക്കുന്ന വെല്ലിങ്ടണിൽ മഴ കാരണം ടോസ് പോലും ഇടാനായിട്ടില്ല. പരമ്പരയിലെ ആദ്യ മത്സരവും മഴ മൂലം വൈകിയിരുന്നു.

ആദ്യ കളിയിലെ ജയത്തിന്റെ ആവേശത്തിലാണ് രണ്ടാം ഏകദിനത്തിന് ഇന്ത്യ ഇറങ്ങുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ലീഡ് വർധിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പരീക്ഷിക്കപ്പെടാത്ത ഇന്ത്യയുടെ ബൗളിങ് നിരയെക്കുറിച്ച് പരമ്പര തുടങ്ങുന്നതിനുമുമ്പ് സംശയമേറെയായിരുന്നു. എന്നാൽ, ആദ്യ മത്സരത്തിൽ ഗുർനൂർ ബ്രാർ, അൻഷുൽ കാംബോജ്, അർഷ്ദീപ് സിങ് എന്നിവർ തിളങ്ങിയതോടെ സംശയം മാറി. ഓക്ക്‌ലൻഡിൽ അർഷ്ദീപിന്റെ നേതൃത്വത്തിലുള്ള ബൗളർമാർ ഷോർട്ട് പിച്ച് പന്തുകൾ എറിഞ്ഞ് എതിരാളികളെ വശംകെടുത്തിയിരുന്നു. വെല്ലിങ്ടൺ മൈതാനത്തിന്റെ അളവനുസരിച്ച് ഫുള്ളർ ലെങ്ത് പന്തെറിയുന്നതാകും കൂടുതൽ ഫലപ്രദം.

കഴിഞ്ഞ കളിയിൽ ഇടംകൈയൻ പേസറായ അർഷ്ദീപാണ് ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത്. 46 ഡോട്ട് ബോളുകൾ എറിഞ്ഞ അൻഷുൽ കാംബോജ് ആയിരുന്നു ഏറ്റവും മികവ് പുലർത്തിയത്. ഈഡൻ പാർക്കിൽ അർഷ്ദീപും ആഖിബ് നബിയുമായിരുന്നു ഓപണിങ് ബൗളർമാർ. വെല്ലിങ്ടണിൽ അർഷ്ദീപിനൊപ്പം കാംബോജിനെ ഇറക്കിയേക്കും. മുഹമ്മദ് സിറാജ് കളിക്കുമോയെന്ന് ഉറപ്പില്ല. ആദ്യ മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ പുറത്തായ രോഹിത് ശർമ ബാറ്റിങ്ങിൽ തിരിച്ചുവരവിനൊരുങ്ങുകയാണ്. വിരാട് കോഹ്‌ലിയുടെ പ്രകടനമായിരുന്നു ഏറെ ശ്രദ്ധേയം. മറ്റ് ഇന്ത്യൻ ബാറ്റർമാർക്ക് ഷോർട്ട് ബോളുകൾ വെല്ലുവിളിയായി. ഷോർട്ട് ബോളുകളെ നേരിടാൻ പുൾ ഷോട്ടുകൾ പരീക്ഷിച്ച ന്യൂസിലൻഡ് ബാറ്റർമാർക്ക് കനത്ത തിരിച്ചടിയുമുണ്ടായി.

ഫീൽഡിങ് പരിശീലനത്തിനിടെ കൂട്ടിയിടിയിൽ തലക്ക് പരിക്കേറ്റ ന്യൂസിലൻഡിന്റെ പ്രമുഖ ബാറ്റർ ഡെവോൺ കോൺവേ പരമ്പരയിൽ നിന്നുതന്നെ പുറത്തായിട്ടുണ്ട്. കൂട്ടിയിടിയിൽ ഉൾപ്പെട്ട മാറ്റ് ഹെൻറി സുഖം പ്രാപിക്കുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:India vs New Zealand second ODI Virat Kohli 
News Summary - The toss for the second ODI between India and New Zealand has been delayed due to rain
Next Story