Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമൂന്നാം നമ്പറിൽ വൈഭവ്?...

മൂന്നാം നമ്പറിൽ വൈഭവ്? ഇന്ത്യ x ന്യൂസിലൻഡ് രണ്ടാം ട്വന്‍റി20 ഇന്ന്

text_fields
bookmark_border
India vs New Zealand T20
cancel
camera_alt

വൈ​ഭ​വ് സൂ​ര്യ​വം​ശി​യും സ​ഞ്ജു സാം​സ​ണും പ​രി​ശീ​ല​ന​ത്തി​നി​ടെ




ക്രൈസ്റ്റ്ചർച്ച്: ഒന്നാം അങ്കത്തിലെ അതിശയ വിജയത്തിന്റെ ഞെട്ടൽ മാറും മുമ്പേ ഇന്ത്യക്ക് ശനിയാഴ്ച രണ്ടാം പരീക്ഷണം. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ മലയാളി ഓപണർ സഞ്ജു സാംസണും, മധ്യനിരയിൽ അപ്രതീക്ഷിത വെടിക്കെട്ട് കാഴ്ചവെച്ച നമാൻ ധിർ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവരും ചേർന്ന് സമ്മാനിച്ച വിജയം ഇന്ത്യക്ക് ആശ്വസിക്കാൻ വകയുള്ളതല്ല. അനിവാര്യ സാഹചര്യത്തിൽ ബാറ്റർമാർ അവസരത്തിനൊത്തുയർന്നുവെങ്കിലും ബൗളിങ്ങിൽ ഇന്ത്യ പ്രതിസന്ധിയിലാണ്.

ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് കുറിച്ച 225 റൺസെന്ന ലക്ഷ്യം, നാല് വിക്കറ്റ് ബാക്കിനിൽക്കെ മറികടന്നാണ് പരമ്പരയിൽ ലീഡ് നേടിയ വിജയം ഇന്ത്യ സ്വന്തമാക്കിയത്. സന്ദർശകരെന്ന നിലയിൽ ആത്മവിശ്വാസം പകരുന്നതാണെങ്കിലും സ്വന്തം നാട്ടിൽ ഓൾറൗണ്ട് മികവിൽ കളിക്കുന്ന ന്യൂസിലൻഡ് ഏതു നിമിഷവും അപകടകാരിയായി തിരിച്ചടിക്കാൻ കരുത്തുള്ളവരാണ്. അഞ്ച് ട്വന്റി20 ഉൾപ്പെടുന്ന പരമ്പരയിൽ രണ്ടാം മത്സരം ഇന്ത്യൻ സമയം ഉച്ച 12.30ന് ക്രൈസ്റ്റ്ചർച്ചിൽ ആരംഭിക്കും.

ഇഷാന് പരിക്ക്; വൈഭവ് വരും

മധ്യനിര ബാറ്റർ ഇഷാൻ കിഷന്റെ പരിക്കാണ് രണ്ടാം മത്സരത്തിനിറങ്ങും മുമ്പേ ഇന്ത്യക്ക് ടെൻഷനാവുന്നത്. അരക്കെട്ടിലെ പരിക്കിലും കളിക്കാനിറങ്ങി ഇഷാൻ ആദ്യ മത്സരത്തിൽ മൂന്നാം നമ്പറിന് പകരം അഞ്ചിലാണ് ക്രീസിലെത്തിയത്. ഒരു റൺ മാത്രം നേടി പുറത്തായതോടെ, താരത്തെ പുറത്തിരുത്താനാണ് സെലക്ടർമാരുടെ തീരുമാനം. ഇതോടെ, വിൻഡീസിനെതിരായ പരമ്പരയിലുടനീളം ബെഞ്ചിലിരിക്കാൻ വിധിക്കപ്പെട്ട കൗമാര താരം വൈഭവ് സൂര്യവംശിയുടെ വരവിന് അവസരമൊരുങ്ങുകയായി.

മൂന്നാം നമ്പറിൽ വൈഭവ് ക്രീസിലെത്തുമ്പോൾ തിലക് വർമയും, ശ്രേയസ് അയ്യരും താഴേക്കിറങ്ങും. അതിന്റെ സൂചനയും ബാറ്റിങ് കോച്ച് സിതാൻഷു കൊടക് നൽകി കഴിഞ്ഞു. ഓപണിങ്ങിൽ അഭിഷേക് ശർമയും സഞ്ജു സാംസണും ഫോമിലേക്കുയർന്നത് ആശ്വാസം പകരുന്നതാണ്. ആദ്യ കളിയിൽ സഞ്ജു 33 പന്തിൽ 67ഉം, അഭിഷേക് 12 പന്തിൽ 29 റൺസും കുറിച്ചാണ് ഇന്ത്യക്ക് മിന്നുന്ന തുടക്കം നൽകിയത്.

ബൗളിങ് തലവേദന

ബാറ്റർമാർ അവസരത്തിനൊത്തുയർന്നുവെങ്കിലും ബൗളിങ് ഡിപ്പാർട്മെന്റ് ഇന്ത്യക്ക് വീണ്ടും തലവേദനയായി തുടരുന്നു. വിൻഡീസിനെതിരായ പരമ്പരയിൽ റൺസുകൾ വിട്ടു നൽകിയവർക്ക്, ന്യൂസിലൻഡിലും അതുതന്നെയാണ് അവസ്ഥ. നിർണായക വിക്കറ്റുകൾ വീഴ്ത്താനോ, കൂട്ടുകെട്ട് പിളർത്താനോ, റൺസൊഴുക്ക് തടയാനോ കഴിയുന്നില്ല. ഹർദിക് പാണ്ഡ്യയുടെ അസാന്നിധ്യത്തിൽ അഞ്ച്, ആറ് ബൗളിങ് ഓപ്ഷൻ വലിയൊരു പരാജയമായി.

അഞ്ചാം ബൗളറായി ഉപയോഗിച്ച നിതീഷ് റെഡ്ഢിയാവട്ടേ നാല് ഓവറിൽ40 റൺസാണ് വിട്ടു നൽകിയത്. വിക്കറ്റ് വീഴ്ത്താനും കഴിഞ്ഞില്ല. ടീമിൽ തിരിച്ചെത്തിയ ഭുവനേശ്വർ കുമാറിനും (4-0-49-0) വിക്കറ്റ് വീഴ്ത്താനായില്ല. ന്യുസിലൻഡ് ഓപണർമാരായ ഫിൻ അലനും, ടീം സീഫർട്ടിനും ഭുവി-അർഷ്ദീപ് ഇന്ത്യൻ ന്യൂ ബാളേഴ്സിനുമേൽ തുടക്കത്തിലേ ആധിപത്യം സ്ഥാപിക്കാനുമായി.

അതേസമയം, കൈവിട്ട ജയം വീണ്ടെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കിവികൾ. ആദ്യ കളിയിൽ 82 റൺസുമായി പുറത്താവാതെ നിന്ന െഗ്ലൻ ഫിലിപ്സും, ഓപണിങ്ങിലും മധ്യനിരയിലും അടിച്ചു കളിച്ച ബാറ്റർമാരും ചേർന്നാൽ ഇന്ത്യ വിയർക്കും. ബൗളിങ്ങിൽ മാറ്റ് ഹെൻട്രി, ലൂകി ഫെർഗൂസൻ, ബ്രേസ്വെൽ, സാന്റ്നർ ഉൾപ്പെടെ മികച്ച താരങ്ങളുടെ സാന്നിധ്യവുമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Vaibhav Sooryavanshi Sanju Samson India Vs New Zealand T20 
News Summary - Vaibhav at No. 3? India vs New Zealand 2nd T20I Today
Next Story