Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവൈഭവ് സൂര്യവംശി ടീമിൽ,...

വൈഭവ് സൂര്യവംശി ടീമിൽ, മൂന്നാം നമ്പറിൽ ഇറങ്ങും; ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങ്ങിനു വിട്ടു

text_fields
bookmark_border
India vs New Zealand T20
cancel

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. കൗമാരതാരം വൈഭവ് സൂര്യവംശി പ്ലെയിങ് ഇലവനിൽ ഇടംനേടി.

നിലവിൽ കീവീസ് ആറു ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 43 റൺസെടുത്തിട്ടുണ്ട്. ടിം സീഫെർട്ട് (ആറു പന്തിൽ ഏഴ്), ഫിൻ അലൻ (14 പന്തിൽ 16), ഡാരിൽ മിച്ചൽ (അഞ്ചു പന്തിൽ ആറ്) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്. ഗ്ലെൻ ഫിലിപ്സും ബെവൺ ജേക്കബ്സുമാണ് ക്രീസിലുള്ളത്. ഇഷാൻ കിഷന് പരിക്കേറ്റതോടെയാണ് പതിനഞ്ചുകാരൻ വൈഭവ് ടീമിലെത്തിയത്.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി സെമിഫൈനലിലും ഫൈനലിലും കളിച്ച യുവതാരം, വെസ്റ്റിൻഡീസിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പരയിലും കീവീസിനെതിരായ ആദ്യ മത്സരത്തിലും ബെഞ്ചിലിരിക്കുകയായിരുന്നു. ക്രൈസ്റ്റ്‌ചർച്ചിലെ ഹാഗ്ലി ഓവലിൽ നടക്കുന്ന രണ്ടാം ട്വന്‍റി20യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും മികച്ച ഫോമിൽ കളിക്കുന്നതിനാൽ വൈഭവ് മൂന്നാം നമ്പറിലാണ് ബാറ്റിങ്ങിനിറങ്ങുക.

മായങ്ക് യാദവിന് പകരം പ്രിൻസ് യാദവിനെയും ടീമിൽ ഉൾപ്പെടുത്തി. ന്യൂസിലൻഡ് ആദം മിൽനെക്ക് പകരം ജേക്കബ് ഡഫിയെ ടീമിലെടുത്തു. ആദ്യ മത്സരത്തിൽ സഞ്ജു സാംസണും, മധ്യനിരയിൽ അപ്രതീക്ഷിത വെടിക്കെട്ട് കാഴ്ചവെച്ച നമാൻ ധിർ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവരും ചേർന്നാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. അനിവാര്യ സാഹചര്യത്തിൽ ബാറ്റർമാർ അവസരത്തിനൊത്തുയർന്നുവെങ്കിലും ബൗളിങ്ങിൽ ഇന്ത്യ പ്രതിസന്ധിയിലാണ്. സന്ദർശകരെന്ന നിലയിൽ ആദ്യ ജയം ആത്മവിശ്വാസം പകരുന്നതാണെങ്കിലും സ്വന്തം നാട്ടിൽ ഓൾറൗണ്ട് മികവിൽ കളിക്കുന്ന ന്യൂസിലൻഡ് ഏതു നിമിഷവും അപകടകാരിയായി തിരിച്ചടിക്കാൻ കരുത്തുള്ളവരാണ്.

മൂന്നാം നമ്പറിൽ വൈഭവ് ക്രീസിലെത്തുന്നതോടെ തിലക് വർമയും ശ്രേയസ് അയ്യരും താഴേക്കിറങ്ങി.

ഇന്ത്യൻ ടീം:

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധീർ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്.

ന്യൂസിലൻഡ് ടീം:

മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ഫിൻ അലൻ, ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ബെവൺ ജേക്കബ്സ്, മൈക്കൽ ബ്രേസ്വെൽ, നഥാൻ സ്മിത്ത്, മാറ്റ് ഹെൻറി, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:India Vs New Zealand T20 Vaibhav Sooryavanshi 
News Summary - Vaibhav Sooryavanshi Included In India's Playing XI vs New Zealand
Next Story