Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഏഴു റൺസിന്...

ഏഴു റൺസിന് പുറത്തായിട്ടും കോഹ്‌ലിക്ക് ചരിത്രനേട്ടം; മറികടന്നത് പോണ്ടിങ്ങിന്‍റെ റെക്കോഡ്

text_fields
bookmark_border
Virat Kohli
cancel

വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ നിറംമങ്ങിയെങ്കിലും ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ ബാറ്റിങ് ഇതിഹാസം വിരാട് കോഹ്‌ലി. പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ അർധ സെഞ്ച്വറിയുമായി ഇന്ത്യക്ക് വിജയം സമ്മാനിച്ച കോഹ്‌ലിക്ക്, വെല്ലിങ്ടണിൽ നടക്കുന്ന മത്സരത്തിൽ ഏഴു റൺസ് മാത്രമാണ് നേടാനായത്. എങ്കിലും ന്യൂസിലൻഡിനെതിരെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററെന്ന റെക്കോഡ് താരം സ്വന്തം പേരിലാക്കി.

മുൻ ആസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെയാണ് കോഹ്‌ലി മറികടന്നത്. മത്സരത്തിന് മുമ്പ് കോഹ്‌ലിയും പോണ്ടിങ്ങും 1,971 റൺസ് വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. നേരിട്ട രണ്ടാമത്തെ പന്തിൽ തന്നെ ബൗണ്ടറി നേടിയതോടെ പോണ്ടിങ്ങിനെ മറികടന്നു. ന്യൂസിലൻഡിനെതിരെ 51 മത്സരങ്ങളിൽനിന്ന് 50 ഇന്നിങ്സുകളിലായി 45.83 ശരാശരിയിൽ 1,971 റൺസാണ് പോണ്ടിങ് നേടിയത്. ഇതിൽ ആറ് സെഞ്ച്വറികളും 12 അർധസെഞ്ച്വറികളും ഉൾപ്പെടും. എന്നാൽ, 38 ഇന്നിങ്സുകളിൽനിന്നാണ് കോഹ്‌ലി പോണ്ടിങ്ങിന്റെ റെക്കോഡ് മറികടന്നത്. മത്സരത്തിൽ കോഹ്‌ലി 29 റൺസ് നേടിയിരുന്നെങ്കിൽ, ന്യൂസിലൻഡിനെതിരെ ഏകദിന ക്രിക്കറ്റിൽ 2,000 റൺസ് തികക്കുന്ന ലോകത്തിലെ ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കും.

പരമ്പരയിൽ ഇനി മൂന്നു മത്സരങ്ങൾ ബാക്കി നിൽക്കെ ഈ നേട്ടം കോഹ്ലി സ്വന്തമാക്കുമെന്ന് ഏറെ കുറെ ഉറപ്പാണ്. കൂടാതെ, 65 റൺസ് നേടിയാൽ, സചിനെ മറികടന്ന് ന്യൂസിലൻഡിൽ ന്യൂസിലൻഡിനെതിരെ ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും കോഹ്ലിയുടെ പേരിലാകും. സചിന്റെ 652 റൺസിന്റെ റെക്കോഡാണ് കോഹ്‌ലി മറികടക്കുക. 1990 മുതൽ 2009 വരെയുള്ള കാലയളവിൽ ന്യൂസിലൻഡിൽ 18 ഏകദിന മത്സരങ്ങൾ കളിച്ച സചിൻ തെണ്ടുൽക്കർ 18 ഇന്നിങ്സുകളിൽനിന്ന് 652 റൺസ് നേടിയിട്ടുണ്ട്. കോഹ്ലി 13ാമത്തെ ഏകദിനമാണ് ന്യൂസിലൻഡിൽ കളിക്കുന്നത്.

ന്യൂസിലൻഡിനെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾ

1. 1,978 – വിരാട് കോഹ്‌ലി

2. 1,971 – റിക്കി പോണ്ടിങ്

3. 1,750 – സചിൻ തെണ്ടുൽക്കർ

4. 1,568 – കുമാർ സംഗക്കാര

5. 1,519 – സനത് ജയസൂര്യ

6. 1,449 – ജാക് കാലിസ്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Virat Kohli Ricky Ponting 
News Summary - Virat Kohli Breaks Ricky Ponting's Massive ODI Record
Next Story