വിരാടിനൊക്കെ എന്തും കാണിക്കാം, ദിഘ് വേഷിന് എന്ത് ചെയ്താലും പിഴ; ബി.സി.സി.ഐക്കെതിരെ ഒളിയമ്പുമായി മുൻ താരം
text_fieldsബി.സി.സി.ഐയുടെ ഇരട്ടത്താപ്പിനെതിരെ ഒളിയമ്പുമായി മുൻ ഇന്ത്യൻ ഓപ്പണറും ക്രിക്കറ്റ് കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിക്ക് ആവശ്യത്തിൽ കൂടുതൽ പരിഗണന നൽകുന്നുണ്ടെന്നാണ് ചോപ്രയുടെ വാദം. ആവേശപ്രകടനങ്ങളുടെ പേരില്‍ പിഴ ഒടുക്കേണ്ടിവരുമ്പോൾ വിരാട് കോഹ്‌ലിക്ക് മാത്രം എങ്ങനെയാണ് ഇളവ് ലഭിക്കുന്നതെന്ന് ആകാശ് ചോപ്ര ചോദിച്ചു.
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ക്കുനേരെ തിരിഞ്ഞ് വിരാട് കോഹ്‌ലി അതിരുവിട്ട ആവേശപ്രകടനം നടത്തിയിരുന്നു. അയ്യർ ഇതിനോട് പ്രതികരിക്കാതെ കടന്നുപോയെങ്കിലും ആവേശ പ്രകടനം കുറച്ചുകൂടി പോയില്ലേ എന്ന വിമർശനം ആരാധകർ ഉന്നയിച്ചിരുന്നു.
ലഖ്നോ സ്പിന്നര്‍ ദിഘ് വേഷ് റാഠിയെ നോട്ട് ബുക്ക് സെലിബ്രേഷന്‍റെ പേരില്‍ പിഴ ശിക്ഷക്ക് വിധിക്കുന്ന ബി.സി.സി.ഐ എന്തുകൊണ്ട് വിരാട് കോഹ്ലിക്കു നേരെ കണ്ണടക്കുന്നുവെന്നും ആകാശ് ചോപ്ര ചോദിച്ചു. ദിഘ് വേഷ് ഒരു 'നോട്ട്ബുക്ക്' ആഘോഷം നടത്തിയതാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒരിക്കൽ അത് ചെയ്തു, പിഴയും ലഭിച്ചു. രണ്ടാമതും അത് ചെയ്തു, പിഴയും ലഭിച്ചു. മൂന്നാം തവണയും പിഴയിൽ നഷ്ടപ്പെടുന്ന അത്രയും സമ്പാദിക്കുന്നില്ലെന്ന് പറഞ്ഞ് അയാൾ ഭയന്നു. അതിനാൽ അയാൾ നിലത്ത് എന്തോ എഴുതാൻ തുടങ്ങിയിരിക്കുന്നു," ചോപ്ര പറഞ്ഞു.
"പി.ബി.കെ.എസ്-ആർസിബി മത്സരത്തിന്റെ അവസാനം വിരാട് കോഹ്‌ലിയുടെ ആഘോഷം നമ്മൾ കണ്ടു, അതും വെറും ആക്രമണാത്മകതയായിരുന്നു. എന്നിരുന്നാലും, ആരും അദ്ദേഹത്തോട് ഒന്നും പറഞ്ഞില്ല. ആരും അദ്ദേഹത്തെ അതിന് പ്രകോപിപ്പിച്ചിട്ടില്ല, പക്ഷേ ദിഘ് വേഷ് റാഠി ഒരു 'നോട്ട്ബുക്ക്' ആഘോഷം നടത്തിയപ്പോൾ നിങ്ങൾ അവനെതിരെ വന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.