Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightഡെന്മാർക്ക് ഓപൺ: പി.വി...

ഡെന്മാർക്ക് ഓപൺ: പി.വി സിന്ധു പുറത്ത്

text_fields
bookmark_border
ഡെന്മാർക്ക് ഓപൺ: പി.വി സിന്ധു പുറത്ത്
cancel

കോപൻഗേഹൻ: ഡെന്മാർക്ക് ഓപൺ സൂപർ 750 ടൂർണമെന്റിൽ തോൽവിയോടെ മടങ്ങി ഒളിമ്പ്യൻ പി.വി സിന്ധു. വനിത സിംഗിൾസിൽ ഇന്തോനേഷ്യയുടെ ഗ്രിഗറിയ മാരിസ്ക തുൻജുങ്ങിനോട് ക്വാർട്ടർ പോരാട്ടത്തിൽ 13-21, 21-16, 9-21നായിരുന്നു തോൽവി. ആദ്യ സെറ്റ് അനായാസം തോൽവി സമ്മതിച്ച ശേഷം ഉജ്വലമായി കളിച്ച് അടുത്ത സെറ്റ് പിടിച്ച് ഒപ്പമെത്തിയെങ്കിലും നിർണായകമായ മൂന്നാം സെറ്റിൽ ഒമ്പത് പോയിന്റ് മാത്രമെടുത്ത് എതിരാളിക്ക് വിജയം സമ്മാനിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഫിൻലൻഡിൽ ആർട്ടിക് ഓപണിൽ ആദ്യ റൗണ്ടിൽ മടങ്ങിയിരുന്നു.

Show Full Article
TAGS:PV Sindhu Denmark Open 
News Summary - Denmark Open: PV Sindhu out
Next Story