Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightദേശീയ ഗെയിംസ് ഫുട്ബാൾ;...

ദേശീയ ഗെയിംസ് ഫുട്ബാൾ; കേരളത്തെ തോല്പിച്ച് ഡൽഹി സെമിയിൽ

text_fields
bookmark_border
ദേശീയ ഗെയിംസ് ഫുട്ബാൾ; കേരളത്തെ തോല്പിച്ച് ഡൽഹി സെമിയിൽ
cancel

ഹൽദ്വാനി: ദേശീയ ഗെയിംസ് ഫുട്ബാളിലെ രണ്ടാം മത്സരത്തിൽ കേരളത്തിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിന്‌ ജയിച്ച് ഡൽഹി ഗ്രൂപ്പ് ബി യിൽ നിന്ന് സെമി ഫൈനലിൽ കടക്കുന്ന ആദ്യ ടീമായി.

പത്താം മിനിറ്റിൽ ശക്തിനാഥ് വിജയ ഗോള്‍ നേടി. ആദ്യ കളിയിൽ മണിപ്പൂരിനെ പരാജയപ്പെടുത്തിയ കേരളത്തിന് തിങ്കളാഴ്ച അവസാന മത്സരത്തിൽ സർവീസസിനോട് ജയിച്ചാൽ സെമിയിൽ കടക്കാം.

ഡൽഹിയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. സർവീസസിനെ തോൽപിച്ചാണ് ഇവർ തുടങ്ങിയത്. ഇന്ന് മണിപ്പൂരിനെ വീഴ്ത്തിയ സർവീസസിന് കേരളത്തെപ്പോലെ മൂന്ന് പോയന്റ് ഉണ്ട്‌. രണ്ടിലും തോറ്റ് മണിപ്പൂർ പുറത്തായി.

Show Full Article
TAGS:National Games 2025 football Malayalam Sports News 
News Summary - National Games Football; Delhi defeated Kerala
Next Story