Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകണ്ണീരിൽ കുരുത്തു,...

കണ്ണീരിൽ കുരുത്തു, അതിജീവനക്കരുത്ത്; വിധി ചാർത്തിയ ഇരുട്ടിനെയും സംഘാടകരുടെ അനാസ്ഥയെയും തോൽപ്പിച്ച് ഷമ്മാസ്

text_fields
bookmark_border
https://www.madhyamam.com/tags/school-sports-meet
cancel
camera_alt

14 വ​യ​സ്സിന് മു​ക​ളി​ലു​ള്ള ആ​ൺകു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ൽ ഒ​ന്നാം സ്‌​ഥാ​നം നേ​ടു​ന്ന ടി.സി. മു​ഹ​മ്മ​ദ് ഷ​മ്മാ​സും ഗൈ​ഡ് റ​ണ്ണ​ർ പി.​ മു​ഹ​മ്മ​ദ് ഹി​നാ​സും

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ ഇ​ൻ​ക്ലൂ​സി​വ് വി​ഭാ​ഗം 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ഒ​ന്നാ​മ​നാ​യി ഫി​നി​ഷി​ങ് ലൈ​ൻ മു​റി​ച്ചു​ക​ട​ന്ന നി​മി​ഷം, ആ ​കൗ​മാ​ര​ക്കാ​ര​ൻ ട്രാ​ക്കി​ൽ​നി​ന്നു​യ​ർ​ത്തി​യ ആ​ഹ്ലാ​ദം വ​ലി​യൊ​രു അ​ല​ർ​ച്ച​യാ​യി മാ​റി.

വി​ധി ത​നി​ക്കു​മേ​ൽ ചാ​ർ​ത്തി​യ ഇ​രു​ട്ടി​നെ​യും ക​ഴി​ഞ്ഞ​വ​ർ​ഷം സം​ഘാ​ട​ക​രു​ടെ അ​നാ​സ്ഥ നെ​ഞ്ചി​ലേ​ക്ക് കോ​രി​യി​ട്ട എ​രി​ച്ചി​ലി​നെ​യും ഒ​രു​പോ​ലെ പി​ഴു​തെ​റി​ഞ്ഞ മ​നോ​ഹ​ര വി​ജ​യാ​ഘോ​ഷം. ആ ​ശ​ബ്ദ​ത്തി​ൽ സ​ന്തോ​ഷ​ത്തി​ന്റെ പ്ര​ക​മ്പ​നം മാ​ത്ര​മ​ല്ല, തോ​റ്റു​കൊ​ടു​ക്കാ​ൻ ത​യാ​റ​ല്ലാ​ത്ത പോ​രാ​ളി​യു​ടെ അ​തി​ജീ​വ​ന​ത്തി​ന്റെ ക​രു​ത്തു​മു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തെ ട്രാ​ക്കി​ൽ ഹീ​റ്റ്‌​സി​ൽ എ​ല്ലാ​വ​രെ​യും പി​ന്നി​ലാ​ക്കി വി​ജ​യ​ത്തി​ലേ​ക്കു​പാ​ഞ്ഞ ഷ​മ്മാ​സി​നെ കേ​ര​ളം മ​റ​ന്നി​ട്ടു​ണ്ടാ​വി​ല്ല. കൈ​ക​ളി​ൽ ബ​ന്ധി​ച്ച നി​ല​വാ​ര​മി​ല്ലാ​ത്ത റ​ണ്ണി​ങ് റ്റെ​ത​ർ പൊ​ട്ടി വേ​ഗ​ത ന​ഷ്ട​പ്പെ​ട്ട്, റീ-​റേ​സി​ൽ ഗൈ​ഡ് റ​ണ്ണ​റാ​യ അ​നു​ജ​ൻ സി​നാ​ന് പ​രി​ക്കേ​റ്റ്, ഒ​ടു​വി​ൽ ഉ​റ​പ്പി​ച്ച മെ​ഡ​ൽ കൈ​വി​ട്ട് ക​ണ്ണീ​രോ​ടെ മ​ട​ങ്ങേ​ണ്ടി​വ​ന്ന ആ 16​കാ​ര​ൻ.

മ​ത്സ​ര​ത്തി​നു​മു​മ്പേ ഉ​പ്പ സാ​ദി​ഖ് ചൂ​ണ്ടി​ക്കാ​ണി​ച്ച അ​പാ​ക​ത അ​ധി​കാ​രി​ക​ൾ ചെ​വി​ക്കൊ​ണ്ടി​രു​ന്നെ​ങ്കി​ൽ അ​ന്ന് അ​ടി​യ​റ​വ് വെ​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നി​ല്ല. എ​ങ്കി​ലും, മെ​ഡ​ലി​ല്ലാ​തെ ത​ല​യു​യ​ർ​ത്തി മ​ട​ങ്ങു​മ്പോ​ൾ കൂ​ടെ​യു​ള്ള​വ​ർ​ക്കു​വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​ഞ്ഞ​ല്ലോ എ​ന്ന തൃ​പ്തി മാ​ത്ര​മാ​യി​രു​ന്നു അ​ന്ന് ആ ​കു​ടും​ബ​ത്തി​ന് കൂ​ട്ട്.

പ​ക്ഷേ, ആ ​ക​ണ്ണീ​രി​ൽ ഒ​ലി​ച്ചു​പോ​കു​ന്ന​താ​യി​രു​ന്നി​ല്ല താ​നൂ​ർ കാ​ട്ടി​ല​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി ഷ​മ്മാ​സി​ന്റെ നി​ശ്ച​യ​ദാ​ർ​ഢ്യം. ജ​ന്മ​നാ 60 ശ​ത​മാ​നം കാ​ഴ്ച​പ​രി​മി​തി​യു​ള്ള അ​വ​ൻ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ഉ​പ്പ സാ​ദി​ഖി​ന്റെ​യും ഉ​മ്മ ആ​യി​ശ മോ​ളു​ടെ​യും പ്രാ​ർ​ഥ​ന കൈ​മു​ത​ലാ​ക്കി പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​ത്ത വീ​ര്യം വ​ഹി​ച്ച് ഒ​രു വ​ർ​ഷം മു​ഴു​വ​ൻ ആ ​ക​ണ്ണീ​രി​ന് മു​ക​ളി​ൽ ക​ഠി​നാ​ധ്വാ​നം ചെ​യ്തു.

ത​ന്നി​ൽ​നി​ന്ന് ത​ട്ടി​യ​ക​റ്റ​പ്പെ​ട്ട ആ ​വി​ജ​യ​കി​രീ​ടം തി​രി​ച്ചു​പി​ടി​ക്കാ​ൻ​ത​ന്നെ അ​വ​ൻ തീ​രു​മാ​നി​ച്ചു.ഇ​ത്ത​വ​ണ കോ​ഴി​ക്കോ​ടി​ന്റെ മ​ണ്ണി​ൽ, താ​നൂ​ർ എ​സ്.​എം.​എം.​എ​ച്ച്.​എ​സ്.​എ​സി​ലെ പി. ​മു​ഹ​മ്മ​ദ് ഹി​നാ​സ് എ​ന്ന ഗൈ​ഡ് റ​ണ്ണ​റു​ടെ കൈ​ക​ൾ മു​റു​കെ​പ്പി​ടി​ച്ച് ട്രാ​ക്കി​ലി​റ​ങ്ങു​മ്പോ​ൾ ഷ​മ്മാ​സി​ന്റെ​യു​ള്ളി​ൽ ഒ​രൊ​റ്റ ല​ക്ഷ്യ​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

വി​സി​ൽ മു​ഴ​ങ്ങി​യ​തും ഇ​രു​വ​രും ട്രാ​ക്കി​ലേ​ക്ക് പാ​ഞ്ഞു. 11.90 സെ​ക്ക​ൻ​ഡെ​ന്ന മി​ന്ന​ൽ വേ​ഗ​ത്തി​ൽ ഫി​നി​ഷി​ങ് പോ​യ​ന്റ് മു​റി​ച്ചു​ക​ട​ന്ന​തും ഉ​ള്ളി​ൽ അ​ട​ക്കി​വെ​ച്ച സ​ങ്ക​ട​ങ്ങ​ളും വി​ജ​യാ​ഹ്ലാ​ദ​വും പു​റ​ത്തേ​ക്ക് ഇ​ര​ച്ചെ​ത്തി​യ​പ്പോ​ൾ ഷ​മ്മാ​സ് പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് അ​ല​റു​ക​യാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:inspiring story para athletics muhammad shammas Kerala School Sports Meet 
Next Story