ലോക പാരാലിമ്പിക് ജാവലിൻ ത്രോയിൽ സുമിത് ആന്റിൽ ചാമ്പ്യൻ
text_fieldsസുമിത് ആന്റിൽ
രണ്ടുതവണ പാരാലിമ്പിക് ചാമ്പ്യനായ സുമിത് തന്റെ അഞ്ചാമത്തെ ശ്രമത്തിൽ 71.37 മീറ്റർ എറിഞ്ഞ് സ്വന്തം റെക്കോഡ് തകർക്കുകയായിരുന്നു. 2023 ൽ സ്ഥാപിച്ച 70.83 മീറ്റർ ദൂരമാണ് മറികടന്നത്.ചൊവ്വാഴ്ച നടന്ന ലോക പാരാ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ എഫ്64 വിഭാഗത്തിൽ ഇന്ത്യയുടെ സുമിത് ആന്റിൽ മൂന്നാം തവണയാണ് സ്വർണം നേടിയത്.
2023 ലും 2024 ലും സുമിത് സ്വർണം നേടിയിരുന്നു. 2021ൽ ടോക്യോയിലും 2024 ൽ പാരീസ് പാരാലിമ്പിക്‌സിലും 27 കാരനായ സുമിത് രണ്ട് സ്വർണ മെഡലുകൾ നേടിയിരുന്നു. നിലവിലെ ഏഷ്യൻ പാരാ ലിമ്പിക് ചാമ്പ്യൻ കൂടിയാണ് സുമിത്. 2023 ൽ സുമിത് കുറിച്ച റെക്കോഡ് ദൂരമാണ് തിരുത്തിയത്. 70.83 മീറ്റർ ദൂരത്തിൽനിന്ന് 71.37മീറ്ററിലേക്കണ് ജാവലിൻ പായിച്ചത്.
അതേസമയം, നാലാം വയസ്സിൽ ട്രക്ക് ഇടിച്ച് കാലിന് ഗുരുതരമായി പരിക്കേറ്റ സന്ദീപ് സഞ്ജയ് സർഗർ F-44 വിഭാഗത്തിൽ 62.82 മീറ്റർ എറിഞ്ഞ് ജാവലിനിൽ സ്വർണം നേടി. സഹതാരവും മുൻ ലോക ചാമ്പ്യനുമായ സന്ദീപ് ചൗധരിയുടെ 62.67മീ. ദൂരമാണ് മറികടന്നത്.
ഒരു പ്രധാനമൽസരത്തിൽ സന്ദീപ് സർഗറിന് ലഭിക്കുന്ന ആദ്യ മെഡലാണിത്. ചാമ്പ്യൻഷിപ്പിനിടെ ചൊവ്വാഴ്ച പെയ്ത മഴ ചൂടിൽ നിന്ന് അത്‍ലറ്റുകൾക്ക് രക്ഷയായി. വിദേശതാരങ്ങൾ കടുത്ത ചൂടുമൂലം തളർന്ന് വീണിരുന്നു.ചാമ്പ്യൻഷിപ് ആരംഭിച്ചശേഷം, 15 വിദേശ അത്‌ലറ്റുകൾക്ക് വൈദ്യസഹായം തേടേണ്ടിവന്നു. അത്‌ലറ്റുകളിൽ ഭൂരിഭാഗവും യൂറോപ്പിൽ നിന്നുള്ളവരാണെന്ന് പറയപ്പെടുന്നു.