Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൂപ്പർ ലീഗ് കേരള...

സൂപ്പർ ലീഗ് കേരള വഴിതുറന്നു; 12 കൗമാര പ്രതിഭകൾ മലേഷ്യയിലേക്ക്

text_fields
bookmark_border
സൂപ്പർ ലീഗ് കേരള വഴിതുറന്നു; 12 കൗമാര   പ്രതിഭകൾ മലേഷ്യയിലേക്ക്
cancel
camera_alt

മ​ലേ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഫു​ട്​​ബാ​ൾ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സൂ​പ്പ​ർ ലീ​ഗ്​ കേ​ര​ള തെ​ര​ഞ്ഞെ​ടു​ത്ത കു​ട്ടി​ക​ൾ

കൊ​ച്ചി: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യും ആ​ന്ദ്ര​സ് ഇ​നി​യേ​സ്റ്റ സ്‌​കൗ​ട്ടി​ങ്ങും ചേ​ർ​ന്ന് ട്ര​യ​ൽ​സി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത 12 കൗ​മാ​ര ഫു​ട്ബാ​ൾ പ്ര​തി​ഭ​ക​ൾ അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ൾ പ​രി​ശീ​ല​ന​ത്തി​നാ​യി മ​ലേ​ഷ്യ​യി​ലേ​ക്ക് പ​റ​ന്നു. സ്പാ​നി​ഷ് ലാ ​ലി​ഗ ക്ല​ബാ​യ വി​യ്യ റ​യ​ൽ സി.​എ​ഫി​ന്റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ വി​യ്യ റ​യ​ൽ അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കു​ന്ന 12 ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​നാ​യാ​ണ് വി​വി​ധ ജി​ല്ല​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ കൊ​ച്ചി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട​ത്.

ഹൃ​ഷു​ബ് കോ​യോ​ന്‍, പി. ​അ​ല്‍ത്താ​ഫ് റ​ഹ്മാ​ന്‍, പ്ര​യാ​ഗ് എം. ​മ​റോ​ളി (ക​ണ്ണൂ​ര്‍), ആ​രോ​ണ്‍ അ​രൂ​ജ (തൃ​ശൂ​ര്‍), അ​ഫ്രാ​ദ് നി​ഹാ​ല്‍ മ​ച്ചി​ങ്ക​ല്‍, സി. ​മു​ഹ​മ്മ​ദ് നി​ഹാ​ല്‍ (മ​ല​പ്പു​റം), ജൊ​ഹാ​ന്‍ ജി​യോ മാ​ത്യു, ഈ​വ് ആ​ന്റ​ണി, സി​യോ​ണ്‍ മാ​ര്‍ട്ടി​ന്‍, അ​ഭി​ന​വ് ഷാ​ജി, പി. ​എ​ശ്വ​ന്ത് മൂ​ണ്‍ (എ​റ​ണാ​കു​ളം), കെ.​വി. ഫ​ലാ​ഹ് ല​ത്തീ​ഫ് (പാ​ല​ക്കാ​ട്) എ​ന്നി​വ​രാ​ണ് ടീ​മി​ലു​ള്ള​ത്. 15, 16, 17 വ​യ​സ്സു​ള്ള​വ​രാ​ണ് ഇ​വ​രെ​ല്ലാം.

ഗ്രാ​സ്‌​റൂ​ട്ട് ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഫു​ട്‌​ബാ​ൾ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് താ​ര​ങ്ങ​ൾ​ക്ക് ഈ ​സു​വ​ർ​ണാ​വ​സ​രം ല​ഭി​ച്ച​തെ​ന്ന് കെ.​എ​ഫ്.​എ പ്ര​സി​ഡ​ൻ​റ് ന​വാ​സ് മീ​രാ​ൻ, എ​സ്.​എ​ൽ.​കെ ഡ​യ​റ​ക്ട​ർ ഫി​റോ​സ് മീ​രാ​ൻ, എ​സ്.​എ​ൽ.​കെ ഡ​യ​റ​ക്ട​റും സി.​ഇ.​ഒ​യു​മാ​യ മാ​ത്യു ജോ​സ​ഫ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഗ്രാ​മീ​ണ, ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ യു​വ​താ​ര​ങ്ങ​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര പ​രി​ച​യ​വും പ്ര​ഫ​ഷ​ന​ൽ മി​ക​വും ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് പ​ദ്ധ​തി. 12 പേ​രു​ടെ​യും യാ​ത്ര​യും താ​മ​സ​വും പ​രി​ശീ​ല​ന​വും ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ ചെ​ല​വു​ക​ളും സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യാ​ണ് വ​ഹി​ക്കു​ന്ന​ത്.

വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ന​ട​ന്ന ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 3,600ല​ധി​കം ക​ളി​ക്കാ​ർ പ​ങ്കെ​ടു​ത്തു. സ്‌​പെ​യി​നി​ൽ​നി​ന്നും അ​ർ​ജ​ന്റീ​ന​യി​ൽ​നി​ന്നു​മു​ള്ള അ​ന്താ​രാ​ഷ്ട്ര സ്‌​കൗ​ട്ടു​ക​ൾ പ്രാ​ദേ​ശി​ക കോ​ച്ചി​ങ്​ ടീ​മു​ക​ളു​മാ​യി ചേ​ർ​ന്നാ​ണ് പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി​യ​ത്. അ​തി​ൽ​നി​ന്നാ​ണ് നി​ല​വി​ലെ മി​ക​ച്ച 12 ക​ളി​ക്കാ​രെ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

കൊ​ച്ചി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ ടീം ​ജ​ഴ്‌​സി പ്ര​കാ​ശ​നം ന​വാ​സ് മീ​രാ​ന്‍, കെ.​എ​ഫ്.​എ സെ​ക്ര​ട്ട​റി ഷാ​ജി സി. ​കു​ര്യ​ന്‍ എ​ന്നി​വ​ര്‍ നി​ര്‍വ​ഹി​ച്ചു. ജൂ​ൺ 24 വ​രെ നീ​ളു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ നൂ​ത​ന കോ​ച്ചി​ങ്, സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ, വി​വി​ധ സം​സ്‌​കാ​ര​ങ്ങ​ളെ അ​ടു​ത്ത​റി​യാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ന്നു. വി​ദ​ഗ്ധ പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷ​വും കു​ട്ടി​ക​ള്‍ക്ക് തു​ട​ര്‍പ​രി​ശീ​ല​ന​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കും.

Show Full Article
TAGS:sports Super League Kerala football training Kerala 
News Summary - 12 football talents head to Malaysia for international football training
Next Story