Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇന്ത്യൻ ഫുട്ബാൾ...

ഇന്ത്യൻ ഫുട്ബാൾ ക്യാമ്പിലേക്ക് സെലക്ഷൻ; അഭിമാനമായി അനിൻ മുഹമ്മദ്

text_fields
bookmark_border
ഇന്ത്യൻ ഫുട്ബാൾ ക്യാമ്പിലേക്ക് സെലക്ഷൻ; അഭിമാനമായി അനിൻ മുഹമ്മദ്
cancel
camera_alt

അ​നി​ൻ മു​ഹ​മ്മ​ദ്

ചേലേമ്പ്ര: ചേലേമ്പ്ര എൻ.എൻ.എം അക്കാദമിയിലെ ഫുട്ബാൾ താരമായിരുന്ന അനിൻ മുഹമ്മദിന് ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷൻ. അണ്ടർ 20 ടീം ക്യാമ്പിലേക്കാണ് സെലക്ഷൻ ലഭിച്ചത്. എൻ.എൻ.എം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായിരുന്നു അനിൻ. അണ്ടർ 20 അഖിലേന്ത്യ ഫുട്ബാളിൽ ജേതാക്കളായ കേരള ടീമിൽ അംഗമായിരുന്നു.

ഈസ്റ്റ് ബംഗാളിന്റെ ക്യാമ്പിലുണ്ടായിരുന്ന അനിന്, അണ്ടർ 20 കേരള ടീമിന്റെ ക്യാമ്പിലേക്ക് നേരിട്ട് സെലക്ഷൻ ലഭിച്ചു. കേരള ടീം ചാമ്പ്യനായതോടെയാണ് ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ചത്. ചേലേമ്പ്ര അക്കാദമിയിൽ പഠിക്കവെ സുബ്രതോ കപ്പ് ഫുട്ബാളിൽ കേരളത്തിനുവേണ്ടി കളിച്ച ചേലേമ്പ്രയുടെ ടീമിൽ അംഗമായിരുന്നു.

സ്‌കൂൾ കളിക്കളവും പരിശീലകൻ മൻസൂറലിയുടെ മികവുമാണ് തിളക്കത്തിന് പിന്നിൽ. ജൂൺ 11 മുതൽ 14 വരെ ബംഗളൂരു ഹാരൊഹള്ളിയിലെ സ്പോർട്‌സ് സ്‌കൂളിലാണ് ട്രയൽ നടക്കുന്നത്. ജൂൺ 10നാണ് അനിൻ മുഹമ്മദിന്റെ ട്രയൽ. എട്ടാം തരം മുതൽ പ്ലസ് ടു വരെ ചേലേമ്പ്ര സ്‌കൂളിന്റെ ഫുട്ബാൾ അക്കാദമിയിലായിരുന്നു പഠനം. രണ്ടു വർഷം മുമ്പാണ് സ്‌കൂളിൽനിന്ന് പഠനം കഴിഞ്ഞിറങ്ങിയത്. നിലവിൽ ബിരുദവിദ്യാർഥിയാണ്. കോഴിക്കോട് വെള്ളിമാട്കുന്നിലെ സി.കെ. മുഹമ്മദ് റഫീഖ്-എൻ. ഉമൈബാൻ ദമ്പതികളുടെ മകനാണ് അനിൻ.

Show Full Article
TAGS:Indian Football Camp football team Football News Sports News 
News Summary - Anin Mohammed is proud to be selected for the Indian football camp
Next Story