Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനാലടിയിൽ...

നാലടിയിൽ ഉയിർത്തെഴുന്നേറ്റ് ബാഴ്സ; റാ​ഫി​ഞ്ഞക്ക് ഇ​ര​ട്ട ഗോ​ൾ, ഇൻജുറി ടൈമിൽ സെ​ൽ​റ്റ ഡി ​വി​ഗോ​യെ വീഴ്ത്തി

text_fields
bookmark_border
barcelona 098987
cancel

ബാ​ഴ്സ​ലോ​ണ: സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ലെ ആ​വേ​ശ​പ്പോ​രി​ൽ സെ​ൽ​റ്റ ഡി ​വി​ഗോ​യെ 4-3ന് തോ​ൽ​പി​ച്ച് ബാ​ഴ്സ​ലോ​ണ. 3-1ന് പിന്നിൽ നിന്ന ശേഷമാണ് ബാഴ്സ ഗംഭീര തിരിച്ചുവരവ് നടത്തിയത്. സൂപ്പർ താരം റാ​ഫി​ഞ്ഞ (68, 90+8) ഇ​ര​ട്ട ഗോ​ൾ നേ​ടി. ഇൻജുറി ടൈമിലാണ് വിജയ ഗോൾ.

ഏഴ് ഗോൾ പിറന്ന മത്സരത്തിൽ ആദ്യം ഗോളടിച്ചത് ബാഴ്സയാണ്. ഫെ​റാ​ൻ ടോ​റ​സ് 12ാം മിനിറ്റിൽ പന്ത് വലയിലാക്കി. എന്നാൽ സെൽറ്റാ വിഗോ വളരെ വേഗം തിരിച്ചുവന്നു. 15ാം മിനിറ്റിൽ ബോ​ർ​ജ ഇ​ഗ്ലേ​സി​യാ​സി​ന്റെ വകയായിരുന്നു ഗോൾ. പിന്നീട് ബാഴ്സ പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് ഇ​ഗ്ലേ​സി​യാ​സ് ഹാട്രിക് (52’, 62’) ഗോളുകൾ നേടിയതോടെ സെൽറ്റ 3-1ന് മുന്നിൽ.

എന്നാൽ, പിന്നീട് ബാഴ്സ ഉയിർത്തെഴുന്നേൽക്കുന്ന കാഴ്ചയാണ് കണ്ടത്. 64ാം മിനിറ്റിൽ ഡാ​നി​യ​ൽ ഒ​ൽ​മോ സ്കോർ ചെയ്തു. സ്കോർ 3-2. 68-ാം മിനിറ്റിൽ യമാലിൻ്റെ മികച്ച ക്രോസിൽ നിന്ന് റാഫിഞ്ഞ ഹെഡ്ഡറിലൂടെ ഗോൾ നേടി ബാഴ്സലോണയെ ഒപ്പമെത്തിച്ചു, സ്കോർ 3-3.

മത്സരം സ​മ​നി​ല​യാകുമെന്ന ഘട്ടത്തിൽ അ​വ​സാ​ന നി​മി​ഷ​ം ല​ഭി​ച്ച പെ​നാ​ൽ​റ്റി റാ​ഫി​ഞ്ഞ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇതോടെ ബാഴ്സക്ക് 4-3ന്‍റെ തകർപ്പൻ ജയം. 73 പോയിന്‍റോടെ ലാലിഗയിൽ ഒന്നാമതാണ് ബാഴ്സ. രണ്ടാമതുള്ള റയൽ മഡ്രിഡുമായി ഏഴ് പോയിന്‍റ് വ്യത്യാസമുണ്ട്.

Show Full Article
TAGS:barcelona fc Celta Vigo Laliga 
News Summary - Barcelona’s comeback win over Celta Vigo
Next Story